ഒട്ടനവധി ആരാധകരുള്ള ഒരു പരിപാടിയാണ് ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. പരമ്ബരയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒട്ടനവധി ആരാധകരുമുണ്ട്.എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഉപ്പും മുളകില്‍ മുടിയനായ എത്തിയ ഋഷിയെ കാണുന്നില്ലായിരുന്നു. തരാം എവിടെയാണ് എന്ന ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയുമായി ഋഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിന് സംഭവിച്ച പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ് കരയുകയാണ് താരം.
ഉപ്പും മുളകും പരമ്ബരയുടെ സംവിധായകനുമായുള്ള കുറച്ച് പേര്‍സണല്‍ കാര്യങ്ങള്‍ കൊണ്ടാണ് താൻ പരമ്ബരയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് പറഞ്ഞ ഋഷി സംവിധായകൻ തന്നെ ടോര്‍ച്ചര്‍ ചെയ്യുന്നതായും പറഞ്ഞാണ് കരഞ്ഞത്.മുടിയൻ ബാംഗ്ളൂരില്‍ ഡ്രഗ് കേസില്‍ പിടിയിലായിരുന്നു എന്നാക്കി ഋഷിയെ പൂര്‍ണമായും പരമ്ബരയില്‍ നിന്നും എടുത്ത് മാറ്റാനാണ് സംവിധായകൻ ശ്രമിക്കുന്നതെന്നും താരം പറയുന്നു. ഉപ്പും മുളകും ഒരു സീരിയല്‍ അല്ലായിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ അതൊരു സീരിയല്‍ ആയി മാറിയെന്നും താരം കൂട്ടിചേര്‍ത്തു.
ബുര്‍ഖ ധരിച്ചെത്തിയ ആളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ പുരുഷന്‍; ബസില്‍ സൗജന്യ യാത്രയ്ക്ക് വേഷം കെട്ടിയതെന്ന് മറുപടി
ബുര്‍ഖ ധരിച്ചെത്തിയ ആളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ച നാട്ടുകാര്‍ ഞെട്ടി. അതൊരു പുരുഷനായിരുന്നു.ഒറ്റ നോട്ടത്തില്‍ സ്ത്രീയാണെന്ന് കരുതുമെങ്കിലും പെരുമാറ്റത്തില്‍ കാര്യമായ പ്രശ്‌നം തോന്നിയതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ പുരുഷനാണെന്ന് വ്യക്തമാകുകയായിരുന്നു. സ്ത്രീവേഷം കെട്ടിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ ബസില്‍ സൗജന്യ യാത്രയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു അയാളുടെ മറുപടി.കര്‍ണാടകയിലെ ധര്‍വാഡ് ജില്ലയിലാണ് സംഭവം നടന്നത്. വീരഭദ്ര മതാപതിയെന്ന ആളാണ് ബുര്‍ഖ വേഷത്തിലെത്തിയത്.
കര്‍ണാടക സര്‍ക്കാരിന്റെ ശക്തിയോജനയുടെ ഭാഗമായി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതാണ് യുവാവ് മുതലെടുത്തത്.ബസ് സ്‌റ്റോപ്പില്‍ ഇരിക്കുകയായിരുന്ന യുവാവിന്റെ പെരുമാറ്റത്തില്‍ ആളുകള്‍ക്ക് സംശയം തോന്നി. കള്ളിവെളിച്ചത്തായെന്ന് മനസിലായതോടെ ഭിക്ഷാടനത്തിന് വേണ്ടിയാണ് സ്ത്രീ വേഷം കെട്ടിയതെന്ന് ഇയാള്‍ പറഞ്ഞു. ആളുകള്‍ വിശദമായി ചോദിച്ചപ്പോള്‍ യുവാവ് കാര്യം തുറന്നു സമ്മതിക്കുകയായിരുന്നു. ആരെങ്കിലും സംശയം തോന്നി പരിശോധിച്ചാല്‍ കാണിക്കാനായി ഒരു സ്ത്രീയുടെ ആധാര്‍ കാര്‍ഡും ഇയാള്‍ കരുതിയിരുന്നു.