Home Featured ‘എനിക്കതില്‍ ലജ്ജ തോന്നുന്നില്ല; ഗ്രാമവാസികള്‍ എനിക്കൊപ്പമുണ്ട്’; വീണ്ടും ന്യായീകരണവുമായി യുപി അധ്യാപിക തൃപ്ത ത്യാഗി.

‘എനിക്കതില്‍ ലജ്ജ തോന്നുന്നില്ല; ഗ്രാമവാസികള്‍ എനിക്കൊപ്പമുണ്ട്’; വീണ്ടും ന്യായീകരണവുമായി യുപി അധ്യാപിക തൃപ്ത ത്യാഗി.

ഉത്തര്‍പ്രദേശില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെക്കൊണ്ട് മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ വീണ്ടും ന്യായീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി.കുട്ടികളെ നിയന്ത്രിക്കുക എന്നത് പ്രധാനമായ കാര്യമാണ്. സ്‌കൂളില്‍ തങ്ങളത് ചെയ്യുന്നു. ഇങ്ങനെയാണ് തങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നതെന്നും തൃപ്ത ത്യാഗി പറഞ്ഞു. നേരത്തെ സംഭവം വിവാദമായപ്പോള്‍ താനൊരു ഭിന്നശേഷിക്കാരിയാണെന്നും തനിക്ക് പറ്റാത്തതുകൊണ്ടാണ് വിദ്യാര്‍ത്ഥികളെക്കൊണ്ട് കുട്ടിയുടെ മുഖത്തടിപ്പിച്ചതെന്നായിരുന്നു ഇവര്‍ പറഞ്ഞത്. അതൊരു ചെറിയ പ്രശ്‌നം മാത്രമാണെന്നും ഹോംവര്‍ക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ അടിച്ചതെന്നും അവര്‍ പറഞ്ഞു.

മുസ്ലീം കുട്ടികളുടെ അമ്മമാര്‍ പഠനത്തില്‍ ശ്രദ്ധിക്കാത്തതു മൂലം അവരുടെ വിദ്യാഭ്യാസം പാടെ തകരുന്നുവന്ന് അധ്യാപിക പറഞ്ഞതായി അന്വേഷണത്തിന് ശേഷം ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗ്രാമത്തലവനും കിസാന്‍ യൂണിയനും സമ്മര്‍ദം ചെലുത്തുകയാണെന്ന് പിതാവ് ആരോപിച്ചു. ഗ്രാമത്തലവനും സമീപ ഗ്രാമങ്ങളിലെ ഗ്രാമത്തലവന്‍മാരും തന്റെ വീട്ടിലെത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ റമ്മി ഗെയിമിംഗ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി; ഷാരൂഖ് ഖാനെതിരെ ശക്തമായ പ്രതിഷേധം; മന്നത്തില്‍ സുരക്ഷ ഒരുക്കി പോലീസ്

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ പ്രതിഷേധം. ഓണ്‍ലൈൻ ഗെയിമിംഗ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത്.പ്രമുഖ ഓണ്‍ലൈൻ റമ്മി പോര്‍ട്ടലായി എ23 ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ്. ഇതുമായി ബന്ധപ്പെട്ട് കമ്ബനിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ശക്തമായ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. അണ്‍ടച്ച്‌ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയാണ് പ്രതിഷേധിക്കുന്നത്. ഇന്നലെ മന്നത്തിന് മുൻപില്‍ സംഘടനയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു.

ഇതേ തുടര്‍ന്നായിരുന്നു വസതിയിലേക്ക് കൂടുതല്‍ പോലീസുകാര്‍ എത്തി സുരക്ഷ ഏര്‍പ്പെടുത്തിയത്.ബ്രാൻഡ് അംബാസിഡര്‍ ആയതോടെ അദ്ദേഹം അഭിനയിച്ച പരസ്യചിത്രവും പുറത്തുവന്നിരുന്നു. ഇത് കുട്ടികളെ ഉള്‍പ്പെടെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. ഇത്തരം ഓണ്‍ലൈൻ ഗെയിമിംഗ് ആപ്പുകള്‍ക്കെതിരെ അണ്‍ടച്ച്‌ യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.ഇതിനിടെയാണ് സമൂഹത്തില്‍ മാതൃകയാകേണ്ട വ്യക്തി തന്നെ പിന്തുണയ്ക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണെന്നും വരും ദിവസങ്ങളിലും കൂടുതല്‍ പ്രതിഷേധവുമായി രംഗത്ത് എത്തുമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group