ബെംഗളൂരു : പോസിറ്റിവിറ്റി നിരക്ക് 5 % താഴെ എത്തിയ 16 ജില്ലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.ജൂൺ 21 മുതൽ എല്ലാ കടകൾക്കും രാവിലെ 6 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാം.
ബെംഗളൂരു നഗര ജില്ല, ഉത്തര കന്നഡ, ഹാസൻ, ബെളഗാവി, ഹാസൻ എന്നീ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു.
- 50% ആളുകളെ അനുവദിച്ചു കൊണ്ട് മെട്രോ സർവ്വീസ് നടത്തും.
- 50% ആളുകളെ അനുവദിച്ചു കൊണ്ട് ബസുകൾ സർവ്വീസ് നടത്തും.
- സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിൽ 50 % ആളുകൾക്ക് ജോലി ചെയ്യാം.
- ജിമ്മുക്കൾ 50% ആളുകളെ വച്ച് പ്രവർത്തിപ്പിക്കാം.
- എ.സി ഇല്ലാത്ത ലോഡ്ജ് ,റിസോർട്ട് 50% ആളുകളെ പ്രവേശിപ്പിക്കാം.
- മൈസൂരു ലോക്ക് ഡൗൺ തുടരും.
- ഹാസൻ,ഉഡുപ്പി, ബെംഗളുരു ഗ്രാമ ജില്ല, ചിത്രദുർഗ, വിജയപുര തുടങ്ങിയ 13 ജില്ലകളിൽ ലോക്ക് ഡൗൺ തുടരും.
- സിമ്മിംഗ്,ഷോപ്പിംഗ് മാളുകൾ പബ്ബുകൾ സകൂളുകൾ, ആരാധനാലയങ്ങൾ, തീയേറ്ററുകൾ എന്നിവ തുറക്കില്ല.
- സംസ്ഥാനം മുഴുവൻ രാത്രി കർഫ്യൂവും വാരാന്ത്യ കർഫ്യൂവും തുടരും.
ഈ മാറ്റങ്ങൾ ജൂലൈ 5 വരെ നിലനിൽക്കും, അതിന് ശേഷം സാഹചര്യം പരിശോധിച്ച് പുതിയ തീരുമാനങ്ങൾ എടുക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions