Home Featured ചേര്‍ത്തുപിടിക്കുന്നതും ഇക്കിളിപ്പെടുത്തുന്നതുമെല്ലാം ആശ്വാസം’; ഒരു മണിക്കൂര്‍ ആലിംഗനം ചെയ്യാന്‍ 7100 രൂപ; യുവാവിന്റെ വ്യത്യസ്ത തെറാപ്പി ഇങ്ങനെ

ചേര്‍ത്തുപിടിക്കുന്നതും ഇക്കിളിപ്പെടുത്തുന്നതുമെല്ലാം ആശ്വാസം’; ഒരു മണിക്കൂര്‍ ആലിംഗനം ചെയ്യാന്‍ 7100 രൂപ; യുവാവിന്റെ വ്യത്യസ്ത തെറാപ്പി ഇങ്ങനെ

‘ഡിപ്രെഷന്‍ മൂലവും പല സമ്മര്‍ദ്ദങ്ങള്‍ മൂലവും ഒരു സമാധാനത്തിനായി പലരും ഒരു ആലിംഗനം കൊതിക്കാറുണ്ട്. പ്രിയപ്പെട്ടവരില്‍ നിന്നുള്ള ഒരു ആലിംഗനം അത്രമേല്‍ വിലപ്പെട്ടതാകും.എന്നാല്‍ എത്ര പേര്‍ അതിന് തയ്യാറാകുന്നുണ്ട്..? ആലിംഗനത്തിന്റെ ഈ ശക്തി മനസ്സിലാക്കി അതിന്റെ തെറാപ്പി സാധ്യതകള്‍ തിരിച്ചറിഞ്ഞ് തെറാപ്പി നടത്തുന്ന ഒരു യുവാവ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

കഡില്‍ തെറാപ്പി എന്ന് പേരിട്ടാണ് ഇദ്ദേഹം സേവനം ലഭ്യമാക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ട ആലിംഗനത്തിന് ഇംഗ്ലീഷുകാരനായ ട്രെവര്‍ ഹോടൂണ്‍ ഈടാക്കുന്നത് 7,100 രൂപയാണ്. പരിചയമില്ലാത്തവര്‍ക്ക് ആണ് ലൈംഗികേതര, ആലിംഗന സെഷന്‍ വാഗ്ദാനം ചെയ്യുന്നത്. ചേര്‍ത്തുപിടിക്കുന്നതും ഇക്കിളിപ്പെടുത്തുന്നതുമെല്ലാം തന്റെ ക്ലയന്‍റുകള്‍ക്ക് ആശ്വാസം നല്‍കുന്നുവെന്ന് ട്രെവര്‍ അവകാശപ്പെടുന്നു.

ദി ഇന്‍ഡിപെന്‍ഡന്റ് ഇയാളുടെ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒരു മണിക്കൂര്‍ നീണ്ട ആലിംഗനത്തിന് 75 പൗണ്ട് ആണ് ഈടാക്കുന്നത്. അതായത് 7,100 രൂപ. ഇതിനായി 30-കാരനായ ഹൂട്ടണിന്റെ അടുത്ത് ക്ലയന്‍റുകള്‍ വരി നില്‍ക്കുകയാണ്. ‘മനുഷ്യബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള എന്റെ അഭിനിവേശത്തെ അടിസ്ഥാനമാക്കിയാണ് ഞാന്‍ ഒരു ബിസിനസ്സ് നിര്‍മ്മിച്ചത്.

പലരും അത് ഉണ്ടാക്കാന്‍ പാടുപെടുന്നു, അവിടെയാണ് ഞാന്‍ ചുവടുവെക്കുന്നത്’. ട്രെവര്‍ പറയുന്നു.ട്രെവറിന്റെ അടുത്ത് തങ്ങള്‍ വളരെയധികം സുരക്ഷിതരായി തോന്നുന്നുവെന്നാണ് തെറാപ്പിക്കായെത്തിയ പലരും പറയുന്നത്. കേവലം ആലിംഗനത്തിനായി മാത്രമല്ല തങ്ങള്‍ ഇവിടെയെത്തുന്നതെന്നും ട്രെവറിന്റെ സമയവും ശ്രദ്ധയും കരുതലും തങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കുന്നുവെന്നും ക്ലയന്റുകളും പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group