ദില്ലി: കാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്ന് ഡോവ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ ഷാമ്പൂ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് യുണിലിവർ. ക്യാൻസറിന് കാരണമായേക്കാവുന്ന ബെൻസീൻ എന്ന രാസവസ്തു കലർന്നിരിക്കുന്നുവെന്ന് സംശയിക്കുന്നതിനെ തുടർന്നാണ് നടപടി. 2021 ഒക്ടോബറിനു മുമ്പ് നിർമ്മിച്ച ഉൽപ്പന്നങ്ങളെയാണ് യുണിലിവർ തിരിച്ചു വിളിച്ചിരിക്കുന്നത്.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത അറിയിപ്പ് അനുസരിച്ച്, എയറോസോൾ ഡ്രൈ ഷാംപൂ നിർമ്മിക്കുന്ന നെക്സക്സ്, ട്രെസ്മി,റ്റിഗി തുടങ്ങിയ ചില ജനപ്രിയ ബ്രാൻഡുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്. ഉൽപന്നങ്ങളിൽ കണ്ടെത്തിയ ബെൻസീനിന്റെ അളവ് കമ്പനി പുറത്തുവിട്ടിട്ടില്ല, എന്നിരുന്നാലും വളരെയധികം ജാഗ്രതയോടെ കമ്പനി വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. ബെൻസീൻ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ രക്താർബുദത്തിന് കാരണമായേക്കാം.
ഇതോടെ വ്യക്തിഗത പരിചരണ ഉത്പന്നങ്ങളുടെ സുരക്ഷ ചോദ്യചിഹ്നമാകുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, നിരവധി ഉത്പന്നങ്ങളിലാണ് ക്യാന്‍സറിന് കാരണമാകുന്ന ബെൻസീൻ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ജോൺസൺ ആൻഡ് ജോൺസൺ, ന്യൂട്രീജെന, എഡ്ജ്വെൽ പേഴ്സണൽ കെയർ കമ്പനിയുടെ ബനാന ബോട്ട്, ബെയേഴ്സ്ഡോർഫ് എജിയുടെ കോപ്പർടോൺ എന്നിങ്ങനെ നിരവധി എയറോസോൾ സൺസ്ക്രീനുകൾ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടിട്ടുണ്ട്.
എയറോസോൾ ഡ്രൈ ഷാംപൂകളിൽ ഇത് ആദ്യമായല്ല ബെൻസീൻ സാന്നിധ്യം കണ്ടെത്തുന്നത്. ബെൻസീൻ സാന്നിധ്യത്തെ തുടർന്ന് ഡിസംബറിൽ പാന്റീൻ, ഹെർബൽ എസെൻസസ് തുടങ്ങിയ ഡ്രൈ ഷാംപൂകൾ കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്. ഡ്രൈ ഷാംപൂ പോലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് ബെൻസീൻ പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഉത്പന്നങ്ങളിൽ വിഷമോ മനുഷ്യ ശരീരത്തിന് ദോഷകരമായതോ ആയ പദാർത്ഥങ്ങൾ ഉപയോഗിക്കരുത് എന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിഷ്കർഷിക്കുന്നു.
കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്. ഇവരുടെ കുടുംബാഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.
ജില്ലയിൽ വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. ഇതിൽ പത്ത് വയസ്സുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തുമായി ചേർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകൾ, ഇറച്ചികടകൾ, മത്സ്യമാർക്കറ്റ് എന്നിവടങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാർഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.
മലിന ജലത്തിലൂടെ ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുൻകരുതൽ. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.
പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണം മൂടിവയ്ക്കുക.
പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക.
വ രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണമുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കഴിക്കുക. കുടിവെള്ളസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുകയും വേണം.
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.