ബെംഗളൂരു: ഹിജാബിനെ ചൊല്ലിയുള്ള സമീപകാല തർക്കത്തെ തുടർന്ന് 2022-23 അധ്യയന വർഷത്തിൽ പ്രീ-യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾക്ക് യൂണിഫോം വേണമെന്ന് നിർബന്ധിക്കി പീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ്. ആദ്യമായാണ് പ്രവേശന മാർഗരേഖയിൽ യൂണിഫോമിനെക്കുറിച്ച്വകുപ്പ് വ്യക്തമാക്കിയത്.
2022-23 അധ്യയനവർഷത്തേക്കുള്ള പ്രവേശന മാർഗരേഖ തിങ്കളാഴ്ചയാണ്പുറത്തിറക്കിയത്.പ്രവേശന മാർഗ്ഗനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ, പ്രീ-യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ, ഒന്നും രണ്ടും വർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ബന്ധപ്പെട്ട കോളേജ് വികസന സമിതികൾ (സിഡിസികൾ) നിർദ്ദേശിക്കുന്ന യൂണിഫോം മാനദണ്ഡങ്ങൾ പാലിക്കണം.
നിർദ്ദേശങ്ങൾ അനുസരിച്ച്, ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ സമീപകാല ഉത്തരവ് വിദ്യാർത്ഥികൾ പാലിക്കണം. മാർച്ച് 15 ന് പുറപ്പെടുവിച്ച ഉത്തരവിൽ, യൂണിഫോം സംബന്ധിച്ച സർക്കാർ ഉത്തരവ് കോടതി ശരിവച്ചിട്ടുണ്ട്. തുടർന്ന് വിദ്യാർത്ഥികൾക്ക് അതത് സിഡിസികൾ നിർദ്ദേശിക്കുന്ന യൂണിഫോം മുറുകെ പിടിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
യൂണിഫോം നിർദ്ദേശിച്ചിട്ടില്ലെങ്കിൽ, അത്തരം കോളേജുകളിലെ വിദ്യാർത്ഥികൾ സമൂഹത്തിന്റെ സമാധാനത്തിനും സൗഹാർദത്തിനും ഭംഗം വരുത്താത്ത വസ്ത്രം ധരിക്കണമെന്ന് വകുപ്പ് പരാമർശിച്ചു.