Home Featured ബെംഗളൂരു:മുഖം മാറ്റത്തിനൊരുങ്ങി ശിവാജിനഗർ; ഭൂഗർഭ മെട്രോ സ്റ്റേഷൻ ബസ് ടെർമിനലുമായി ബന്ധിപ്പിക്കും

ബെംഗളൂരു:മുഖം മാറ്റത്തിനൊരുങ്ങി ശിവാജിനഗർ; ഭൂഗർഭ മെട്രോ സ്റ്റേഷൻ ബസ് ടെർമിനലുമായി ബന്ധിപ്പിക്കും

ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷൻ നിർമാണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതോടെ മുഖം മാറ്റത്തിനൊരുങ്ങി ശിവാജിനഗർ. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ശിവാജിനഗറിൽ ബിഎംടിസി ബസ് ടെർമിനലിനോട് ചേർന്നാണ് ഭൂഗർഭസ്റ്റേഷൻ നിർമാണം പൂർത്തിയാകുന്നത്. കല്ലേന അഗ്രഹാര–നാഗവാര പിങ്ക് ലൈൻ പാതയുടെ ഭാഗമായ ശിവാജിനഗർ സ്റ്റേഷനിൽ നിന്ന് ബസ് ടെർമിനലിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കും.

ബൗറിങ് മെഡിക്കൽ കോളജ്, റസൽ മാർക്കറ്റ്, സെന്റ് മേരീസ് ബസലിക്ക, കമേഴ്സ്യൽ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് മെട്രോ സ്റ്റേഷൻ സൗകര്യപ്രദമാണ്. ശിവാജിനഗർ ചോട്ടാ മൈതാനത്ത് 2019ലാണ് മെട്രോ സ്റ്റേഷൻ നിർമാണ പ്രവൃത്തി ആരംഭിച്ചത്. ഇവിടെ തുരങ്ക നിർമാണം ഉൾപ്പെടെ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. സ്റ്റേഷൻ നിർമാണത്തിന്റെ ഭാഗമായി 30 കെട്ടിടങ്ങൾ പൊളിച്ചുനീക്കി.

നാഗവാര–കല്ലേനഅഗ്രഹാര പിങ്ക് ലൈൻ അടുത്ത വർഷം :ബെന്നാർഘട്ടെ റോഡിലെ കല്ലേന അഗ്രഹാരയിൽ നിന്ന് ആരംഭിച്ച് ഔട്ടർ റിങ് റോഡിലെ നാഗവാര വരെ നീളുന്ന പിങ്ക് ലൈൻ മെട്രോ പാത നിർമാണം അടുത്ത വർഷം ഡിസംബറിൽ പൂർത്തിയാകും. 21.5 കിലോമീറ്റർ ദൂരം വരുന്ന പാത ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള 13.89 കിലോമീറ്റർ തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നത്. മെട്രോയുടെ ഏറ്റവും ദൈർഘ്യമുള്ള ഭൂഗർഭപാത കൂടിയാണിത്. 17 സ്റ്റേഷനുകളുള്ള പാതയിൽ 13 എണ്ണം ഭൂഗർഭ സ്റ്റേഷനുകളാണ്.

ആദിപുരുഷ് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണം; അമിത് ഷാക്ക് കത്തയച്ച്‌ സിനിമ സംഘടന

ആദിപുരുഷ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് സിനിമ സംഘടനയുടെ കത്ത്.ആദിപുരുഷിന്റെ നിര്‍മ്മാതാവിനും സംവിധായകനുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് കത്തയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തും സംഘടന അയിച്ചിട്ടുണ്ട്.

ഭഗവാൻ രാമനേയും ഹനുമാനേയും അപമാനിക്കുകയാണ് സിനിമ ചെയ്യുന്നതെന്നും ഹിന്ദുക്കളുടെ മതവികാരത്തെയും സനാതന ധര്‍മ്മത്തേയും അപമാനിക്കുന്നതാണ് സിനിമയെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ ആദിപുരുഷിന് യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമായിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group