Home Featured വിലക്ക് ലംഘിച്‌ ഫ്ലെക്സുകൾ ,ബി ബി എം പി പരാതിയിൽ മുഹമ്മദ് നാലപ്പാടിനെതിരെ കേസെടുത്ത്‌ ബെംഗളൂരു പോലീസ്

വിലക്ക് ലംഘിച്‌ ഫ്ലെക്സുകൾ ,ബി ബി എം പി പരാതിയിൽ മുഹമ്മദ് നാലപ്പാടിനെതിരെ കേസെടുത്ത്‌ ബെംഗളൂരു പോലീസ്

by കൊസ്‌തേപ്പ്

ബെംഗളൂരു : ഹൈക്കോടതി വിലക്കു ലംഘിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സും ബാനറും ഉയർത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നാലപ്പാടി നെതിരെ കേസ്. ബിബിഎംപി അസിസ്റ്റന്റ് റവന്യു ഓഫിസർ ചന്ദ്രകാന്തിന്റെ പരാതിയിലാണ് എസ്ജെ പാർക്ക് പൊലീസിന്റെ നടപടി. കഴിഞ്ഞ ദിവസം നിയമ നിർമാണ കൗൺസിൽ കോൺഗ്രസ് കക്ഷി നേതാവായി തിരഞ്ഞടുക്കപ്പെട്ട ബി.കെ.ഹരിപ്രസാദിന് അഭിനന്ദനം അർപ്പിച്ചാണ് കോർപറേഷൻ സർക്കിളിൽ ടൗൺ ഹാളിനു ചുറ്റും യൂത്ത് കോൺഗ്രസ് ബാനറുകളും ഫ്ലെക്സുകളും ഉയർന്നത്. ഇതിന്മേൽ മറ്റൊരു പരാതിയും പൊലീസിനു മുന്നിലുണ്ട്. പക്ഷേ ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group