ദില്ലി: ജൂണ്‍ മാസത്തെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടു. ഇന്ത്യയിലെ നിലവിലെ തൊഴില്‍ സാഹചര്യം ഭയാനകമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.കോവിഡും ലോക്ക്ഡൗണുമാണ് ഇപ്പോഴത്തെ അവസ്ഥയുടെ പിന്നിലെന്ന് പറയേണ്ടിയിരിക്കുന്നു.
തൊഴില്‍ പ്രതിസന്ധിക്കിടയിലും തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഗണ്യമായി കുറയ്ക്കാന്‍ ഉത്തര്‍പ്രദേശിന് കഴിഞ്ഞതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനമായിരുന്നു. രാജസ്ഥാന് ഒന്നാമതും ഹരിയാന രണ്ടാം സ്ഥാനത്തുമാണ്.
സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് എല്ലായ്പ്പോഴും ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ തൊഴിലില്ലായ്മാ നിരക്ക് ഗണ്യമായി മാറി.
2019 ജൂണില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.9 ശതമാനവും യുപിയില്‍ 11.2 ശതമാനവുമായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം, ഈ ജൂണില്‍, ഇന്ത്യയുടെ നിരക്ക് 7.8 ശതമാനവും ഉത്തര്‍പ്രദേശില്‍ ഇത് 2.8 ശതമാനവുമായിരുന്നു.