ബെംഗളൂരു: സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള എഡ് ടെക് സ്ഥാപനമായ അണ്‍അക്കാദമി വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടു.ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് അണ്‍അക്കാദമി ജീവനക്കാരെ പിരിച്ചുവിടുന്നത്. മൂന്നാം ഘട്ടത്തില്‍ 350 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു.സാമ്ബത്തിക പ്രതിസന്ധി കാരണം ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറച്ചതെന്ന് അണ്‍അക്കാദമി സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗൗരവ് മുഞ്ജല്‍ ജീവനക്കാരോട് പറഞ്ഞു.
ഈ പിരിച്ചുവിടല്‍ അതീവ ദുഃഖമുണ്ടാക്കുന്നതായും എന്നാല്‍ കമ്ബനിക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്നും ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ ഗൗരവ് മുഞ്ജല്‍ പറഞ്ഞു.പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് നോട്ടീസ് കാലയളവ് ഉണ്ടാകില്ല. പകരം, നോട്ടീസ് കാലയളവിന് തുല്യമായി രണ്ട് മാസത്തെ അധിക ശമ്ബളം നല്‍കുമെന്ന് അണ്‍അക്കാദമി സിഇഒ പറഞ്ഞു. ഒരു വര്‍ഷത്തേക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും.
അപ്രതീക്ഷിതമായി പിരിച്ചുവിടേണ്ടി വന്നതില്‍ ജീവനക്കാരോട് ക്ഷമ ചോദിക്കുന്നതായും മുഞ്ജല്‍ പറഞ്ഞു. വിപണിയിലെ വെല്ലുവിളികള്‍ കാരണം ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നു. ഫണ്ടിംഗ് ഗണ്യമായി കുറഞ്ഞു. ചെലവ് കുറയ്ക്കാന്‍ കമ്ബനി ബാധ്യസ്ഥരാകുകയാണെന്നും ഗൗരവ് മുഞ്ജല്‍ പറഞ്ഞു.
പിരിച്ചു വിടുന്ന ജീവനക്കാർക്ക് നോട്ടീസ് പിരീഡ് ഉണ്ടാവില്ല. പകരം നോട്ടീസ് കാലയളവിന് തുല്യമായി രണ്ട് മാസത്തെ അധിക ശമ്പളം നൽകുമെന്ന് അൺ അക്കാഡമി സി ഇ ഒ പറഞ്ഞു. ഒപ്പം ഒരു വർഷത്തേക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും നൽകും. അപ്രതീക്ഷിത പിരിച്ചു വിടൽ നടത്തേണ്ടി വന്നതിൽ ജീവനക്കാരോട് മാപ്പ് പറയുന്നതായും ഗൗരവ് മുഞ്ജൽ പറഞ്ഞു. വിപണിയിലെ വെല്ലുവിളികൾ കാരണം ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നു.
ഫണ്ടിംഗ് ഗണ്യമായി കുറഞ്ഞു. ചെലവ് കുറയ്ക്കാൻ കമ്പനി ബാധ്യസ്ഥരാകുകയാണ് എന്ന് ഗൗരവ് മുഞ്ജൽ വ്യക്തമാക്കി. ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലർ പുറത്തുവിട്ട ഡാറ്റ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ ബെംഗളൂരു ആസ്ഥാനമായുള്ള അൺ അക്കാഡമി, 2,693 കോടി രൂപയുടെ അറ്റ നഷ്ടം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സമയത്താണ് ജീവനക്കാരെ വെട്ടിക്കുറച്ചത്. 3,411 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തെ കമ്പനിയുടെ മൊത്തം ചെലവ്. ഏപ്രിലിൽ, കമ്പനി ഏകദേശം 1,000 ജീവനക്കാരെ പിരിച്ചുവിട്ടു.
വിദ്യാര്‍ത്ഥിനികളെ വിളിച്ചുവരുത്തി അശ്ലീല വീഡിയോ കാണിച്ചു; യുവാവിനെതിരെ പരാതി
തൃശൂര്‍: എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. കുട്ടികളെ വിളിച്ചു വരുത്തി വീഡിയോ കാണിച്ചെന്നാണ് പരാതി ഉയര്‍ന്നത്.മാള പുത്തന്‍ചിറയിലാണ് സംഭവം.മാള പുത്തന്‍ചിറയിലെ പിണ്ടിയത്ത് സരിത്തിനെതിരേയാണ് പരാതി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ, ഒരുകാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.തുടര്‍ന്ന് മൊബൈലില്‍ അശ്ലീലവീഡിയോ കാണിച്ചു. ഇതോടെ ഭയന്നുപോയ കുട്ടികള്‍ ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. പിന്നീട് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.