റിയാദ്: 18 വയസിന് മുകളിലുള്ള മുഴുവന്‍ വിദേശ തീര്‍ഥാടകര്‍ക്കും (foreign pilgrims) ഉംറ നിര്‍വഹിക്കാന്‍ അനുമതി.സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിര്‍വഹിക്കാന്‍ വരുന്നവര്‍ക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. 18 വയസിന് മുകളിലുള്ള ഏത് പ്രായക്കാര്‍ക്കും സൗദിയില്‍ എത്താനും ഉംറ നിര്‍വഹിക്കാനുമാണ് അനുമതി.വിദേശത്തു നിന്ന് സൗദിയില്‍ എത്തി ഉംറ നിര്‍വഹിക്കാനുള്ള പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണമെന്ന നിയമമാണ് ഹജ്ജ് ഉംറ മന്ത്രാലയം എടുത്തു കളഞ്ഞത്. പുതിയ നിര്‍ദേശപ്രകാരം പ്രായമായ വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ വരാം. എന്നാല്‍ ഇവര്‍ കൊവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കേണ്ടത് നിര്‍ബന്ധമാണ്. 18 വയസ്സിന് താഴെയുള്ള വിദേശ തീര്‍ഥാടകര്‍ക്ക് നിലവില്‍ ഉംറ നിര്‍വഹിക്കാന്‍ അനുവാദമില്ല.