തിരുവനന്തപുരം: ബംഗളൂരുവില്‍ തുടര്‍ച്ച ചികിത്സ വേണമെന്ന ആവശ്യം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ട്.മെഡിക്കല്‍ ബോര്‍ഡ് ഇക്കാര്യം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.വ്യാഴാഴ്ച രാവിലെ ബോര്‍ഡ് അംഗങ്ങള്‍ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടത്. ബംഗളൂരുവില്‍ ഡോ വികാസ് റാവുവിന്റെ കീഴിലുള്ള ചികിത്സ തുടരാന്‍ താല്‍പ്പര്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി അറിയിക്കുകയായിരുന്നു.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥ പൂര്‍വ സ്ഥിതിയിലേക്ക് എത്തിയതായി ചികിത്സിക്കുന്ന ഡോക്ടര്‍ മഞ്ജു തമ്ബി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ തുടര്‍ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതില്‍ പ്രശ്‌നമില്ല. ഇക്കാര്യം കുടുംബാംഗങ്ങളെയും അദ്ദേഹത്തെയും അറിയിച്ചിട്ടുണ്ട്. അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഡോക്ടര്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയാണെങ്കില്‍ അതിനാവശ്യമായ എല്ലാ സഹായവും ചെയ്യും. രണ്ട് ഡോക്ടര്‍മാരെയും രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ് കൂടെ പോകാന്‍ തയ്യാറായി ഇരിക്കുന്നുണ്ട്.
അങ്ങനെ ഒരു റിക്വസ്റ്റ് വരികയാണെങ്കില്‍ ആശുപത്രി ജീവനക്കാര്‍ കൂടെ പോകും. ന്യൂമോണിയ പൂര്‍ണമായി മാറിയിട്ടുണ്ട്. തുടര്‍ചികിത്സയ്ക്കായി പോകണമെന്നാണ് അദ്ദേഹവും അറിയിച്ചതെന്ന് ഡോക്ടര്‍ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച് സ്വർണം കടത്തിയ യുവതി പിടിയിൽ; രഹസ്യ ഭാഗത്ത് ഒളിപ്പിച്ചത് 582 ഗ്രാം സ്വര്‍ണം
കൊച്ചി : കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. സ്വർണം ഒളിപ്പിക്കാൻ പെയിന്റും രസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആർത്തവം ഉണ്ടാക്കിയിരുന്നു.
ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി. പരിശോധനയിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വർണ ബിസ്കറ്റുകൾ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ ഇതിന് വില വരും.