ബംഗ്ലൂരു: ബെംഗളുരുവില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്സിജി ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടി ചികിത്സയിലുള്ളത്. അദ്ദേഹത്തിന് വൈറല്‍ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും മകന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരന് അലക്സ് വി ചാണ്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തെ ചികിത്സക്കായി ബംഗ്ലൂരുവിലേക്ക് മാറ്റിയിരുന്നു.
മകന് മരിച്ചതോടെ മരുമകളെ വിവാഹം കഴിച്ച് അമ്മായിയച്ഛന്; വിവാദമായി വീഡിയോ
സ്ത്രീകൾക്ക് അഭിപ്രായങ്ങള്‍ ഉറച്ച് പറയുന്നതിനും തങ്ങളുടെ അഭിരുചിക്കും ആത്മാഭിമാനത്തിനും അനുസരിച്ച് ജീവിക്കുന്നതിനുമെല്ലാം സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നവര്‍ ഇന്ന് ഏറെയാണ്.സമൂഹത്തില്‍ ഒരു രീതിയിലും സ്ത്രീകള്‍ പിറകിലേക്ക് ആയിപ്പോകരുതെന്ന ബോധ്യം ധാരാളം പേരില്‍ വന്നിരിക്കുന്നൊരു കാലം കൂടിയാണിത്.അത്തരത്തിലൊരു സംഭവമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലുമെല്ലാം ഏറെ ശ്രദ്ധേയമാകുന്നത്.
മകന് മരിച്ചതോടെ മകന്റെ ഭാര്യയെ, അതായത് മരുമകളെ വിവാഹം ചെയ്ത അമ്മായിയച്ഛനെ ഒരു സംഘം യുവാക്കള്‍ ചോദ്യം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.വിവാഹം കഴിഞ്ഞ് അമ്ബലത്തിനകത്ത് നിന്ന് മാലയും അണിഞ്ഞ് വധൂവരന്മാര് പുറത്തേക്ക് വരുമ്ബോഴാണ് യുവാക്കള്‍ ഇവരെ തടഞ്ഞുനിര്‍ത്തി സംസാരിക്കുന്നത്. യുവതിയോടും ഇവര്‍ വിവാഹത്തെ കുറിച്ച് ചോദിക്കുന്നുണ്ട്.യുവതിക്ക് 25ഉം അമ്മായിയച്ഛന് 45ഉം വയസാണെന്നാണ് വീഡിയോയില്‍ ഇവര്‍ തന്നെ പറയുന്നത്.
ഇത് എത്രമാത്രം വിശ്വസനീയമാണെന്നത് പറയുകവയ്യ. ഇത്രയും പ്രായവ്യത്യാസമുണ്ടെന്നത് മാത്രമല്ല- മകളുടെ സ്ഥാനത്ത് കണ്ടിരുന്ന- കാണേണ്ട പെണ്‍കുട്ടിയെ എങ്ങനെ വധുവാക്കാന്‍ തോന്നിയെന്നാണ് ഇവര്‍ ചോദിക്കുന്നത്.യുവതിയാകട്ടെ തനിക്ക് മറ്റാരുമില്ല- അതിനാലാണ് താന്‍ ഈ വിവാഹത്തിന് സമ്മതിച്ചത് എന്നാണ് വീഡിയോയില്‍ പറയുന്നത്.
വടക്കേ ഇന്ത്യയില്‍ എവിടെയോ ആണ് സംഭവം. എന്നാല്‍ വീഡിയോയുടെ ആധികാരികത സംബന്ധിച്ചും സംശയങ്ങളുയരുന്നുണ്ട്….അതേസമയം ഇത്തരം സംഭവങ്ങള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അപൂര്‍വമല്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ഉത്തര്‍പ്രദേശിലെ ബഡ്ഗല്ഗഞ്ചില് മകന് മരിച്ചതോടെ ഇരുപത്തിയെട്ടുകാരിയായ മരുമകളെ എഴുപതുകാരനായ അമ്മായിയച്ഛന് വിവാഹം ചെയ്തത് വലിയ വിവാദമായിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതിയുമായി ആരും രംഗത്തെത്താതിരുന്നതിനാല്‍ തന്നെ പൊലീസ് കേസുമുണ്ടായിരുന്നില്ല.