ബെംഗളൂരു: വൈദ്യശാസ്ത്ര രംഗത്ത് ബ്രിട്ടനിലെ വൈവിധ്യമാർന്ന തൊഴിൽ സാധ്യതകളിലേക്ക് വെളിച്ചംവീശുന്ന യു.കെ. മെഡിക്കൽ കരിയർ ഫെയർ-2023 ശനിയാഴ്ച ബെംഗളൂരുവിൽ. വൈദ്യശാസ്ത്ര രംഗത്തെ പ്രൊഫഷണലുകളുടെ ആഗോള വെർച്വൽ സമൂഹമായ ഇൻസ്പെയർ ഐ.എം.ജി.യാണ് ബെംഗളൂരുവിലെ ഗൂ കാമ്പസ് എജ്യു സൊല്യൂഷനുമായി ചേർന്ന് പ്രദർശനം സംഘടിപ്പിക്കുന്നത്.യെലഹങ്കയിലെ റോയൽ ഓർക്കിഡിൽ രാവിലെ പ്രദർശനം തുടങ്ങും. പ്രമുഖ ഡോക്ടർമാരായ ശ്യാം കെലാവ്കർ, അബ്ദുൾ ഹാദി ഷരീഫ്, വിശ്വനാഥ് ആചാര്യ, ഉർവിഷ് പട്ടേൽ, മാർട്ടിൻ പിയേഴ്സ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഹാപ്പി പിരീഡ് രാഗിണി” ; മകളുടെ ആദ്യ ആര്‍ത്തവം ആഘോഷമാക്കി കുടുംബം
മകളുടെ ആദ്യ ആര്‍ത്തവം ആഘോഷമാക്കി ഒരു കുടുംബം. ഉത്തരാഖണ്ഡിലാണ് സംഭവം. സംഗീത അധ്യാപകനായ ജിതേന്ദ്ര ഭട്ടാണ് തന്റെ 13 വയസുള്ള മകള്‍ രാഗിണിയുടെ ആദ്യ ആര്‍ത്തവം ആഘോഷിക്കാൻ പാര്‍ട്ടി സംഘടിപ്പിച്ചത്.ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും അറിയിച്ചും, കേക്ക് മുറിച്ചുമാണ് ആഘോഷം നടന്നത്.ഹാപ്പി പിരീഡ് രാഗിണി” എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള കേക്കും അദ്ദേഹം മകള്‍ക്കായി ഓര്‍ഡര്‍ ചെയ്തു. തന്റെ മകള്‍ക്ക് സംഭവിച്ചത് തീര്‍ത്തും സാധാരണ കാര്യമാണെന്നും പേടിക്കാനും നാണിക്കാനുമുള്ള ഒന്നുമില്ലന്നും മകള്‍ക്ക് മനസിലാക്കികൊണ്ടുക്കാനാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് ജിതേന്ദ്ര ഭട്ട് പറയുന്നു. പലരെയും ക്ഷണിച്ചപ്പോള്‍ ഇതൊക്കെ ആഘോഷിക്കേണ്ടതുണ്ടോ എന്ന ചോദ്യവും കേട്ടു. പാര്‍ട്ടിക്ക് വരുമ്ബോള്‍ ഗിഫ്റ്റ് ആയി സാനിറ്ററി പാഡുകള്‍ കൊണ്ടുവന്നാല്‍ മതിയെന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞത് ” – ജിതേന്ദ്രഭട്ട് പറഞ്ഞു.