Home Featured ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി ബെംഗളൂരു അഗ്ലി ഇന്ത്യൻ കൂട്ടായ്മ, നഗരനിരത്തുകളിൽ നിറശോഭ

ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി ബെംഗളൂരു അഗ്ലി ഇന്ത്യൻ കൂട്ടായ്മ, നഗരനിരത്തുകളിൽ നിറശോഭ

by കൊസ്‌തേപ്പ്

ബെംഗളൂരു: നഗരത്തിലെ പ്രധാന നിരത്തുകളിലെ ചുമരുകളും നടപ്പാതകളും ശുചീകരിക്കാനും സൗന്ദര്യവൽകരിക്കാനുള്ള യമേറ്റെടുത്ത് അഗ്ലി ഇന്ത്യൻ കൂട്ടായ്മ. ബിബിഎംപി മഹാദേവപുര മണ്ഡലത്തിലെ പ്രവർത്തനങ്ങൾ വിജയകരമായതിനെ തുടർന്നാണ് മറ്റു സോണുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 500 കിലോമീറ്റർ ദൂരം സൗന്ദര്യവൽക്കരിക്കാനാണു പദ്ധതി.

ഓരോ വാർഡിലും ചുരുങ്ങിയത് 20 മുതൽ 30 കിലോമീറ്റർ വരെ സൗന്ദര്യവൽക്കരിക്കും. മഹാദേവപുരയിൽ 2 വാർഡുകളിലായി 26 കിലോമീറ്റർ ദൂരത്തിലാണു ചുമരുകൾ വൃത്തിയാക്കിയത്. 30 കിലോമീറ്ററിലെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. റസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നത്.

മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ പൂന്തോട്ടങ്ങൾ

വർഷങ്ങളായി മൂക്ക് പൊത്താതെ നടക്കാൻ സാധിക്കാതിരുന്ന സ്ഥലങ്ങളാണ് അഗ്ലി ഇന്ത്യൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ 5 വർഷത്തിനിടെ ശുചിയാക്കിയെടുത്തത്. സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി ഇവിടങ്ങളിൽ ശുചീകരിക്കുന്നതിനൊപ്പം വിവിധ വിഷയങ്ങൾ പ്രമേയമാക്കിയുള്ള ചിത്രങ്ങളാണ് ചുമരുകളിൽ
വരയ്ക്കുന്നത്. ഇവിടങ്ങളിൽ പൂന്തോട്ടങ്ങൾ നിർമിക്കുന്നതിന് പുറമേ ഇവയുടെ തുടർ
പരിപാലനവും അംഗങ്ങളുടെ ചുമതലയാണ്.

കൂടാതെ മേൽപാലങ്ങൾക്കു താഴെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ സൗന്ദര്യവൽക്കരിക്കുന്നതിനൊപ്പം തൂണുകളിൽ ത്രിമാന രീതിയിലുള്ള ചിത്രങ്ങളും ഒരുക്കുന്നുണ്ട്. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ഉപയോഗിച്ച് നിർമിച്ച ഇൻസ്റ്റലേഷനുകളും ശ്രദ്ധയാകർഷിക്കുന്നുണ്ട്. സ്കൂൾ വിദ്യാർഥികൾ മുതൽ 60 വയസ്സിന് മുകളി പ്രായമുള്ളവർ വരെ കൂട്ടായ്മയിൽ അംഗങ്ങളായുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group