ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനും നിയന്ത്രണങ്ങള്‍ക്കുമിടെ ബിരുദ പ്രവേശനത്തിലും പരീക്ഷ നടത്തിപ്പിലും മാര്‍ഗനിര്‍ദേശങ്ങളുമായി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് (യുജിസി).
അടുത്ത അധ്യയന വര്‍ഷത്തില്‍ ക്ലാസുകള്‍ ഓഫ് ലൈനായോ ഓണ്‍ലൈനായോ ഈ രണ്ടു മാര്‍ഗങ്ങളും സങ്കലനം ചെയ്തോ ആരംഭിക്കാമെന്നും യുജിസി നിര്‍ദേശിക്കുന്നു. സിബിഎസ്ഇ പരീക്ഷാ ഫലം വന്നതിനുശേഷം മാത്രമേ ബിരുദ കോഴ്സുകളിലേക്കുള്ള അഡ്മിഷന് നടപടികള്‍ ആരംഭിക്കുകയുള്ളൂ എന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു.
2021-2022 അധ്യയനവര്‍ഷത്തേക്കുള്ള ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ 30ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. അധ്യയന പരീക്ഷകളും അവസാന സെമസ്റ്റര്‍ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നിര്‍ബന്ധമായും നടത്തിയിരിക്കണം. പരീക്ഷകള്‍ ഓഫ് ലൈനായോ ഓണ്‍ ലൈനായോ ഈ രണ്ടു മാര്‍ഗങ്ങളിലും ഒരുമിച്ചോ നടത്താം. എന്നാല്‍, ഓഗസ്റ്റ് 31നു മുന്‍പ് പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കണം. ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ ഉണ്ടായിരിക്കില്ലെന്നും യുജിസി മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ 31ന് മുന്‍പായി ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളിലെ ഒഴിവുകളുള്ള സീറ്റുകളിലേക്ക് പ്രവേശനം പൂര്‍ത്തിയാക്കിയിരിക്കണം. അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31വരെ സമര്‍പ്പിക്കാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസീദ്ധീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഓഗസ്റ്റ് 31 ബിരുദ പ്രവേശനത്തിനുള്ള അവസാന തീയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്
ഫലപ്രഖ്യാപനത്തില്‍ മാറ്റമുണ്ടായാല്‍ ഒക്ടോബര്‍ 18ന് അധ്യയന വര്‍ഷം ആരംഭിക്കുന്ന തരത്തില്‍ ക്രമീകരണം നടത്താനാണ് യുജിസി സെക്രട്ടറി രജനീഷ് ജെയിന് വൈസ് ചാന്‍സലര്‍മാര്‍ക്കും കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തില്‍ പറയുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി GPR Safe Storage Contact: +91 80954 70818 www.gharperaho.in