Home Uncategorized ഉഗാദി-റംസാൻ;2000 അധിക സർവീസുകളുമായി കർണാടക ആർടിസി

ഉഗാദി-റംസാൻ;2000 അധിക സർവീസുകളുമായി കർണാടക ആർടിസി

ബെംഗളൂരു: ഉഗാദി-റംസാൻ ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളമുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കർണാടക ആർടിസി 2000 അധിക സർവീസുകൾ നടത്തും. 28 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും ബസുകൾ സർവീസ് നടത്തുന്നത്. 30,31 തീയതികളിലാണ് ഉഗാദി, റംസാൻ ആഘോഷങ്ങൾ.

കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, മൂന്നാർ, കാസർകോട് എന്നീസ്ഥലങ്ങളിലേക്കാണ് പ്രത്യേക സർവീസുകളുള്ളത്. ശാന്തിനഗർ ബസ്‌റ്റാൻഡിൽനിന്നാണ് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ബസുകൾ സർവീസ് നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 28-ന് 13 പ്രത്യേക സർവീസുകളാണ് നടത്തുന്നത്.

കണ്ണൂർ (3), മൂന്നാർ (1), കാസർകോട് (1), കോഴിക്കോട് (3), എറണാകുളം (1), പാലക്കാട് (2), തൃശ്ശൂർ (2) എന്നിങ്ങനെയാണ് പ്രത്യേക സർവീസുകളുള്ളത്. റംസാൻ അവധിയോടനുബന്ധിച്ച് കേരള ആർടിസിയും പ്രത്യേക സർവീസ് നടത്തുന്നുണ്ട്. 28-ന് കണ്ണൂർ, എറണാകുളം, കോട്ടയം, പുനലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് അനുവദിച്ചത്. മറ്റുസ്ഥലങ്ങളിലേക്കും അധിക സർവീസുണ്ടാകും.

ബെംഗളൂരു കെംപെഗൗഡ ബസ്സ്റ്റേഷനിൽനിന്ന് ധർമസ്ഥല, കുക്കെസുബ്രമണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാടു, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്പൂരു, കലബുറഗി, ബല്ലാരി, കൊപ്പാൾ, യാദ്‌ഗിർ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group