ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രവീണ്‍ അരുണ്‍ ഛൗഗലെയാണ് (47) ബെലഗാവി കുഢുച്ചിയില്‍ ബന്ധു വീട്ടില്‍ നിന്ന് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീണ്‍ ടാക്സി ഡ്രൈവറാണ്.
മൊബൈല്‍ ടവറുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്ബൻകട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കള്‍ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവരാണ് ഞായറാഴ്ച രാവിലെ 8.30നും ഒമ്ബതിനും ഇടയില്‍ കൊല്ലപ്പെട്ടത്.
വിഷമിക്കേണ്ട, സുരക്ഷിതരായി വീട്ടിലെത്തും’; പൈപ്പ് ലൈനിലൂടെ മകനുമായി സംസാരിച്ച് തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളി
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അതിനുള്ളില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരന്നു.60 മണിക്കൂറിലധികമായി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കഴിയുകയാണ്. ഇവര്‍ക്ക് പൈപ്പ് ലൈൻ വഴി ഓക്സിജനും വെള്ളവും ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്.അതിനിടെ, തൊഴിലാളികളുടെ സൂപ്പര്‍വൈസര്‍ പൈപ്പ്ലൈൻ വഴി മകനോട് കുറച്ചുനേരം സംസാരിച്ചു. കുടുംബത്തിലെ മറ്റുള്ളവരുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം മകനോട് ചോദിച്ചറിയുകയും വിഷമിക്കേണ്ടെന്ന് പറയുകയും ചെയ്തു. അവര്‍ സുരക്ഷിതരായി വീട്ടിലെത്തുമെന്നും അദ്ദേഹം മകന് ഉറപ്പ് നല്‍കി.
തന്നോടൊപ്പം കുടുങ്ങിയ മറ്റ് 39 പേരെയും താൻ സഹായിക്കുകയാണെന്നും അത് അവരുടെ മനോവീര്യം നിലനിര്‍ത്താൻ അതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.പൈപ്പിലൂടെ പിതാവിനോട് സംസാരിച്ചതായി അദ്ദേഹത്തിന്റെ മകനും മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അവര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞതായി മകൻ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവരെ രക്പ്പെടുത്തുമെന്ന് എഞ്ചിനീയര്‍മാര്‍ അറിയിച്ചതായും മകൻ വ്യക്തമാക്കി.