Home Featured ഹിജാബ് വിവാദത്തിന് പരിഹാരം കാണാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട്

ഹിജാബ് വിവാദത്തിന് പരിഹാരം കാണാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട്

ഉഡുപി: കർണാടക സർക്കാർ ഉന്നതാധികാര സമിതി മുഖേന ഹിജാബ് വിവാദത്തിന് പരിഹാരം കാണാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട് പറഞ്ഞു. എന്നാൽ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ഉഡുപിയിലെ വനിതാ ഗവൺമെന്റ് ചിയ്യ കോളേജിൽ നിലവിലെ സ്ഥിതി തുടരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം നിലവിൽ ഹിജാബ് അനുവദനീയമല്ലെന്ന് അദ്ദേഹം പറഞ്ഞത്.

ഹിജാബ് പ്രശ്നം മുഴുവനായും ചില നിക്ഷിപ്ത താൽപര്യങ്ങളുടെ സൃഷ്ടിയാണെന്നും ഇത് കോളേജ് കാമ്പസിലെ യോജിപ്പുള്ള അന്തരീക്ഷത്തെ തകർക്കാൻ ചെയ്തതാണെന്നും ഭട്ട് അഭിപ്രായപെട്ടു. വസ്ത്രധാരണവും യൂണിഫോമും സംബന്ധിച്ച് കോടതികൾ മുമ്പ് പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ സംബന്ധിച്ച് നിലവിലുള്ള സർക്കാർ രൂപീകൃത്യമായ മാനദണ്ഡങ്ങൾ ഉന്നതാധികാര സമിതി പഠിക്കുമെന്നും സമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് ലഭിക്കുന്നതുവരെ ഉഡുപ്പിയിലെ വനിതാ സർക്കാർ പി കോളേജിൽ തൽസ്ഥിതി തുടരേണ്ടിവരുമെന്നും ഹിജാബ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ നിയോജക മണ്ഡലത്തിലെ മറ്റ് സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡ്രസ് കോഡ് പിന്തുടരുന്നതിന്റെ ഉദാഹരണങ്ങൾ ഉദ്ധരിച്ച് ഭട്ട് ഹിജാബും ശിരോവസ്ത്രവും ധരിക്കുന്നത് ഡ്രസ് കോഡിന് അനുസൃതമായി കണക്കാക്കാത്തതിനാലാണ് അതത് കോളേജുകളിലെ വികസന സമിതികൾ അത് അനുവദിക്കാത്തതെന്നും പറഞ്ഞു.

ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കാൻ കോളേജ് പ്രിൻസിപ്പൾ ജി എ ബാവ സമ്മതിച്ചട്ടുണ്ടെന്നും അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും എന്നാൽവിദ്യാർത്ഥികൾക്ക് ഹിജാബ് ഇല്ലാതെ ക്ലാസ്സിൽ ഇരിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ, അവരെ ക്ലാസുകൾക്കുള്ളിൽ കൊണ്ടുപോകാൻ കഴിയില്ലെന്നും പക്ഷേ അവരെ പരീക്ഷയ്ക്ക് ഹാജരാകുന്നതിനായി ഓൺലൈൻ ക്ലാസുകൾ പങ്കെടുപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്ത

You may also like

error: Content is protected !!
Join Our WhatsApp Group