Home Featured ഉദ്യം പോർട്ടൽ, രജിസ്‌ട്രേഷൻ ഒരു കോടി കടന്നു; സംരഭകർ അറിയേണ്ടതെല്ലാം

ഉദ്യം പോർട്ടൽ, രജിസ്‌ട്രേഷൻ ഒരു കോടി കടന്നു; സംരഭകർ അറിയേണ്ടതെല്ലാം

ദില്ലി: സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭകർക്കുളള ഉദ്യം രജിസ്ട്രേഷനിൽ വർദ്ധനവ്. നിലവിൽ ഉദ്യം പോർട്ടലിൽ ഒരു കോടിയിലധികം സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 2021 ജൂലൈ ഒന്നിനാണ് ഉദ്യം രജിസ്‌ട്രേഷൻ ആരംഭിച്ചത്. 25 മാസങ്ങൾ പിന്നിടുമ്പോൾ ഒരു കോടി കടന്നിരിക്കുകയാണ് രജിസ്‌ട്രേഷൻ.

ഇത് വരെയുള്ള രജിസ്ട്രേഷനിൽ ഏറ്റവും കൂടുതൽ സൂക്ഷ സംരഭങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. 95 ലക്ഷത്തിനും മുകളിലാണ് രജിസ്റ്റർ ചെയ്ത സൂക്ഷ്മ സംരംഭങ്ങളുടെ എണ്ണം. ഈ കാലയളവിൽ 7 .6 കോടിയോളം ആളുകൾക്ക് വിവിധ മേഖലയിൽ തൊഴിലവസരങ്ങളുണ്ടായി.

ഇതിൽ 1. 75 കോടി സ്ത്രീകളാണ്. എന്താണ് ഉദ്യം രജിസ്‌ട്രേഷൻ? സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ഉദ്യം രജിസ്‌ട്രേഷൻ പോർട്ടലിൽ (www.udyamregistration.gov.in) സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷ വയ്ക്കണം. ഉദ്യം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ ഉദ്യം രജിസ്‌ട്രേഷൻ നമ്പരും അതിനെ തുടർന്ന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കും.

പോർട്ടലിൽ കാണുന്ന രജിസ്‌ട്രേഷൻ ഫോമിൽ സൗജന്യമായി അപേക്ഷ സമർപ്പിക്കാം. കൊറോണ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിർവചനം കേന്ദ്ര സർക്കാർ മാറ്റിയിരുന്നു. ഇത് പ്രകാരമുളള സംരംഭകർക്കും സംരംഭങ്ങൾക്കുമുളള രജിസ്ട്രേഷനാണ് ഉദ്യം പോർട്ടൽ വഴി നടത്തേണ്ടത്.

ഇഎം2, ഉദ്യോ​ഗ് ആധാർ എന്നിവ എടുത്തിട്ടുളളവരും നിർബന്ധമായും ഉദ്യം രജിസ്ട്രേഷൻ എടുത്തിരിക്കണമെന്നാണ് വ്യവസ്ഥ. ഒരേ സംരംഭം ഒന്നിൽ കൂടുതൽ രജിസ്‌ട്രേഷൻ എടുക്കാൻ പാടില്ല. നിർമ്മാണവും സേവനവും മറ്റ് അധിക പ്രവൃത്തികളും ഒന്നിൽത്തന്നെ ഉൾപ്പെടുത്താം.

You may also like

error: Content is protected !!
Join Our WhatsApp Group