Home Featured ബംഗളൂരു:ചാമരാജ്പേട്ടിലെ വികസന പ്രവൃത്തികള്‍ക്ക് അനുമതിയില്ല; രാഷ്ട്രീയ പ്രേരിതമെന്ന് ആക്ഷേപം

ബംഗളൂരു:ചാമരാജ്പേട്ടിലെ വികസന പ്രവൃത്തികള്‍ക്ക് അനുമതിയില്ല; രാഷ്ട്രീയ പ്രേരിതമെന്ന് ആക്ഷേപം

ബംഗളൂരു: ചാമരാജ്പേട്ട് നിയോജകമണ്ഡലത്തിലെ മൂന്നു വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അര്‍ബന്‍ ഡെവലപ്മെന്‍റ് വകുപ്പ് (യു.ഡി.ഡി) തള്ളി.72.51 കോടി രൂപയുടെ പദ്ധതികളാണിവ.സാധാരണ ഗതിയില്‍ അമൃത് നഗരോത്ഥാന പ്രോഗ്രാം വഴിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന പദ്ധതികള്‍ക്കുള്ള യു.ഡി.ഡിയുടെ അനുമതിയും മുഖ്യമന്ത്രിയുടെ അനുമതിയും ബി.ബി.എം.പിക്ക് ലഭിക്കേണ്ടതാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന മണ്ഡലമാണ് ചാമരാജ്പേട്ട്. രാഷ്ട്രീയപ്രേരിതമായാണ് ചാമരാജ്പേട്ട് മണ്ഡലത്തിലെ പ്രവൃത്തികള്‍ക്കുള്ള അനുമതി നിഷേധിച്ചതെന്ന് മണ്ഡലം എം.എല്‍.എ സമീര്‍ അഹ്മദ് ഖാന്‍ ആരോപിച്ചു.മൂന്നുപ്രവൃത്തികളുടെയും ഭരണ, ടെന്‍ഡര്‍ അംഗീകാരത്തിനായി നാലു പ്രത്യേക ഫയലുകള്‍ ബി.ബി.എം.പി യു.ഡി.ഡിക്ക് സമര്‍പ്പിച്ചിരുന്നു.എന്നാല്‍, രണ്ടുമാസത്തിനുശേഷം ടെന്‍ഡര്‍ ചട്ടങ്ങള്‍ പാലിച്ചില്ല എന്ന കാരണം പറഞ്ഞ് യു.ഡി.ഡി ആവശ്യം നിരസിക്കുകയായിരുന്നു.

ബംഗളൂരുവിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും വികസനപ്രവൃത്തികള്‍ നടത്തുന്നതിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ പ്രത്യേക പദ്ധതിയില്‍പെട്ട പ്രവൃത്തികളാണ് ഈ മൂന്നെണ്ണവും. എല്ലാ മണ്ഡലങ്ങള്‍ക്കുമായി 6,000 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

റോഡ് നന്നാക്കല്‍, അഴുക്കുചാലുകളുടെ നവീകരണം, നടപ്പാതകളുടെ പ്രവൃത്തികള്‍ എന്നിവയാണ് ഇതില്‍ കൂടുതലായും നടക്കുക. ചാമരാജ്പേട്ടിലെ മൂന്നു പ്രവൃത്തികള്‍ക്കും ഉള്ള കുറഞ്ഞ ബിഡുകള്‍ക്കുള്ള ‘വര്‍ക്ക് ഡണ്‍ സര്‍ട്ടിഫിക്കറ്റുകള്‍’ നല്‍കിയിട്ടില്ല എന്ന കാരണമാണ് ഇവ തള്ളുന്നതിന് കാരണമായി യു.ഡി.ഡി ബി.ബി.എം.പിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.4.40 കോടിയുടെ മറ്റൊരു പദ്ധതിയില്‍ റോഡ്-അഴുക്കുചാല്‍ പ്രവൃത്തിയുടെ ഫണ്ട് കെട്ടിട നിര്‍മാണത്തിനായി വകമാറ്റിയെന്നും ഇതിനാല്‍ അനുമതി നല്‍കാനാവില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്.

മകളുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തു അമ്മക്കൊപ്പം ചേര്‍ന്ന് അച്ഛനെ പോക്‌സോ കേസില്‍ കുരുക്കി മകള്‍

തൃശൂര്‍: മകളുടെ വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത അച്ഛനെ അമ്മയോടൊപ്പം ചേര്‍ന്ന് പോക്‌സോ കേസില്‍ കുരുക്കി മകളുടെ പ്രതികാരം.പൊലീസ് കൂടി ആരോപണ നിഴലിലായ വിഷയത്തില്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി: സലീഷ് ശങ്കറിനാണ് അന്വേഷണച്ചുമതല. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിവാദ കേസ്.പൊതുപ്രവര്‍ത്തകന്‍ കൂടിയായ യുവാവിനെതിരെയാണ് അച്ഛനുമായി പിണങ്ങിക്കഴിയുന്ന അമ്മയോടൊപ്പം ചേര്‍ന്ന് മകള്‍ കേസ് നല്‍കിയത്.

അതും അച്ഛന്‍ അപമര്യാദയായി പെരുമാറിയെന്ന കുറ്റം ‘പോക്‌സോ’ വകുപ്പ് ചുമത്തി. പ്രണയിച്ച്‌ വിവാഹിതരായ ദമ്ബതികളുടെ 14കാരി മകളാണ് അച്ഛനെതിരെ പരാതി നല്‍കിയത്. വിവാഹ മോചനത്തിനായി അകന്ന് കഴിയുകയാണ് യുവാവിന്റെ ഭാര്യ.അഞ്ചാം വയസ് മുതല്‍ അച്ഛനൊപ്പം കഴിയുകയാണ് മകള്‍. ഒരു ദിവസം രാത്രിയില്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ മകളെ കാണാതിരുന്നത് അന്വേഷിക്കുന്നതിനിടയിലാണ് വീട്ടുപറമ്ബില്‍ മകളും മറ്റൊരു യുവാവുമായി നില്‍ക്കുന്നത് കണ്ടത്.

ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് അടുത്ത ദിവസം അമ്മ താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പോയ കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല.പിന്നീടാണ് വാടാനപ്പിള്ളി പൊലീസ് യുവാവിനെതിരെ മകളുടെ പരാതിയില്‍ പോക്‌സോ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യാനെത്തിയത്. മകള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ യുവാവ് ഇപ്പോള്‍ ജാമ്യത്തിലാണ്. വിവരം അന്വേഷിച്ചപ്പോഴാണ് അമ്മയുടെ പ്രേരണയിലായിരുന്നു കുട്ടി ഇത് ചെയ്തതെന്ന പിന്നാമ്ബുറക്കഥകള്‍ പുറത്തു വരുന്നത്.

പ്രതികാരത്തോടെ പൊലീസും വാടാനപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ച കേസില്‍ പൊലീസിനെതിരെ സാക്ഷി പറഞ്ഞയാളാണ് പോക്സോ കേസില്‍ മകള്‍ പെടുത്തിയ യുവാവ്. പൊലീസിനെതിരെ സാക്ഷി പറഞ്ഞതിനാല്‍ പൊലീസും പ്രതികാരത്തോടെ പെരുമാറിയതായാണ് ആരോപണം. നേരത്തെ പൊലീസിനെതിരെ യുവാവിന്റെ പരാതിയില്‍ പട്ടികജാതി കമ്മിഷന്‍ കേസെടുക്കാന്‍ ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

പൊലീസ് തകര്‍ത്ത കുടുംബജീവിതത്തെക്കുറിച്ച്‌ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഉടന്‍ തന്നെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സാക്ഷി പറഞ്ഞതിന് യുവാവിനെതിരെ പൊലീസ് ലഹരിക്കേസ് വരെ ചുമത്താന്‍ ശ്രമം നടന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group