Home Featured ബം​ഗ​ളൂ​രു: വളർത്തുമൃഗങ്ങൾക്ക് റൈഡുമായി ഊബർ പെറ്റ്

ബം​ഗ​ളൂ​രു: വളർത്തുമൃഗങ്ങൾക്ക് റൈഡുമായി ഊബർ പെറ്റ്

ബം​ഗ​ളൂ​രു: വളർത്തുമൃഗങ്ങൾക്കുള്ള റൈഡുകൾക്കായി ‘ഊബർ പെറ്റു’മായി ഇന്ത്യയിലെ റൈഡ് ഷെയറിങ് ആപ്പുകളിൽ ഒന്നായ ഊബർ. യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളെ സവാരിക്കായി കൊണ്ടുപോവാനാണ് പ്രധാനമായും ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഇതുവഴി സമ്മർദരഹിതമായ യാത്രയാണ് ഊബർ ലക്ഷ്യമിടുന്നത്.യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗത്തോടൊപ്പമുള്ള യാത്ര ബുക്ക് ചെയ്യാനുള്ള ഓപ്‌ഷൻ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെ യാത്രയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സംവിധാനം വിജയമാകുമെന്നാണ് ഇതിന്‍റെ നിർമാതാക്കൾ അഭിപ്രായപ്പെടുന്നത്.

വളർത്തുമൃഗങ്ങൾ അവരുടെ കുടുംബങ്ങൾക്ക് എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. അതുകൊണ്ട് തന്നെ യാത്രകളിൽ അവരെ ഉൾപ്പെടുത്താൻ കുടുംബങ്ങൾ ആഗ്രഹിക്കും. വളർത്തുമൃഗങ്ങളുടെ ഉടമകൾക്കും അവരുടെ കൂട്ടുകാർക്കും യാത്ര എളുപ്പമാക്കാനാണ് ഇങ്ങനെയൊരു സംവിധാനം നടപ്പിലാക്കിയത്.

ഇതുവഴി വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് യാത്ര സൗകര്യപ്രദവുമാക്കുക,വളർത്തുമൃഗങ്ങളെ യാത്രകളിൽ ഉൾപ്പെടുത്തുക,ഡ്രൈവർമാർക്ക് അധിക വരുമാന അവസരങ്ങൾ സൃഷ്ടിക്കുക ഇതൊക്കെയാണ് ഊബർ പെറ്റിന്‍റെ പ്രാഥമിക ലക്ഷ്യങ്ങൾ. ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും റൈഡർ വെർട്ടിക്കൽസ് മേധാവി ശ്വേത മന്ത്രി പറഞ്ഞു.ബം​ഗ​ളൂ​രിലെ റൈഡർമാർക്കായി ഊബർ ആപ്പിൽ റിസർവ്-ഒൺലി ഓപ്ഷനായി ഊബർ പെറ്റ് ലഭ്യമാകും. യാത്രക്കാർക്ക് അവരുടെ റൈഡുകൾ 60 മിനിറ്റ് മുതൽ 90 ദിവസം വരെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

വില്‍ക്കാനായി കരുതി വച്ച 8000 കിലോ സവോള അടിച്ച്‌ മാറ്റി, 3 പേര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് ലക്ഷങ്ങള്‍

ഗോഡൌണില്‍ നിന്ന് അടിച്ച്‌ മാറ്റിയത് 8000 കിലോ സവോള. മൂന്ന് കിലോ അറസ്റ്റില്‍. രാജ്കോട്ടിലാണ് സംഭവം.മൂന്ന് ലക്ഷം രൂപയിലേറെ വിലയുള്ള സവോളയാണ് മൂന്ന് പേർ ചേർന്ന് മോഷ്ടിച്ചത്. 33 വയസുള്ള കർഷകനും, 30 വയസുള്ള കച്ചവടക്കാരനും 45വയസുള്ള ഡ്രൈവറും ചേർന്നാണ് മോഷണം നടത്തിയത്. മോർബി ജില്ലയിലെ വൻകനേർ സ്വദേശികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ നിന്നായി 3.11 ലക്ഷം രൂപയും 40 കിലോ സവോളയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 3 ലക്ഷം രൂപ വില വരുന്ന ട്രെക്കും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മോഷ്ടിച്ച സവോള വില്‍പനയ്ക്ക് കൊണ്ട് പോകുമ്ബോഴാണ് ഇവർ പിടിയിലായത്. പെട്ടന്ന് പണത്തിന് ആവശ്യം വന്നതുകൊണ്ടാണ് മറ്റൊരാ( ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന സവോള അടിച്ച്‌ മാറ്റിയതെന്നാണ് ഇവർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ഗോഡൌണില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോവുന്നതായുള്ള രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 35 വയസുള്ള ഇമ്രാൻ ബോറാനിയ എന്ന കർഷകൻ മറ്റൊരാളില്‍ നിന്ന് വാടകയ്ക്ക് എടുത്ത ഗോഡൌണില്‍ സൂക്ഷിച്ച്‌ വച്ച സവോളയാണ് മോഷണം പോയത്. ഒക്ടോബർ 5ന് ഇത് വില്‍ക്കാനായി എത്തുമ്ബോഴാണ് സവോള നഷ്ടമായത് വ്യക്തമായത്. ഇതോടെയാണ് ഇയാള്‍ പൊലീസിനെ സമീപിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group