Home Featured ബെംഗളൂരു:കമ്മിഷൻ അപര്യാപ്ത;ഓട്ടോ സർവീസ് വെട്ടിക്കുറയ്ക്കുമെന്ന് ഊബർ.

ബെംഗളൂരു:കമ്മിഷൻ അപര്യാപ്ത;ഓട്ടോ സർവീസ് വെട്ടിക്കുറയ്ക്കുമെന്ന് ഊബർ.

ബെംഗളൂരു: സർക്കാർ നിശ്ചയിച്ച 10 ശതമാനം കമ്മിഷൻ അപര്യാപ്തമായതിനാൽ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഓട്ടോ സർവീസ് വെട്ടിക്കുറയ്ക്കുമെന്ന് ഊബർ.ലാഭകരമല്ലാത്ത പ്രദേശങ്ങളിലെ സർവീസുകൾ നിർത്തുമെന്ന് ഊബർ ഇന്ത്യ സെൻട്രൽ ഓപ്പറേഷൻസ് മേധാവി നിതീഷ് ഭൂഷൻ പറഞ്ഞു.ഇന്ധനവിലയും ഡ്രൈവറുടെ കൂലിയും അടക്കം ചെലവ് വർധി ക്കുകയാണ്.

സർവീസ് തുടരാൻ കമ്മിഷൻ 25 ശതമാനമായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.2 കിലോമീറ്ററിനു 100 രൂപയെന്ന നിര ക്കിൽ അമിത കൂലി ഈടാക്കുന്നെന്ന പരാതിയെ തുടർന്ന് ഊബർ, ഓല കമ്പനികളെ ഗതാഗത വകുപ്പ് വിലക്കിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിൽ കോടതിയാണ് 10 ശതമാനം കമ്മിഷൻ ഈടാക്കാൻ കമ്പനിക്കു അനുമതി നൽകിയത്.

നിയമം ലംഘിച്ച്‌ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ടു; ബസ് പിന്തുടര്‍ന്ന് പിടികൂടി

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളജില്‍ നിന്നുള്ള വിനോദയാത്ര മുടങ്ങി.നിയമം ലംഘിച്ച്‌ കഴക്കൂട്ടം സെന്റ് തോമസ് എന്‍ജിനീയറിങ് കോളജില്‍ നിന്ന് വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.

യാത്രയ്ക്ക് മുന്‍പ് ബസില്‍ അനധികൃത ശബ്ദ, വെളിച്ച സംവിധാനം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യാത്ര പോകരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശവും നല്‍കിയിരുന്നു. ഇത് ലംഘിച്ച്‌ വിദ്യാര്‍ഥികളുമായി കഴക്കൂട്ടത്ത് നിന്ന് യാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് കൊട്ടിയത്ത് വച്ച്‌ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.

ചേര്‍ത്തലയില്‍ നിന്നുള്ള വണ്‍ എസ് ബസാണ് പിടികൂടിയത്. ബസിന്റെ ഫിറ്റ്‌നസ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി. വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് നിരവധി കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയമവിരുദ്ധമായി മ്യൂസിക്ക് സിസ്റ്റവും ലൈറ്റുകളും ഘടിപ്പിക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം

You may also like

error: Content is protected !!
Join Our WhatsApp Group