ദുബൈ: ഇന്ത്യ ഉള്‍പെടെ ആറ് രാജ്യങ്ങളിലെ വാക്സിനെടുത്ത താമസ വിസക്കാര്‍ക്ക് യു.എ.ഇയില്‍ മടങ്ങിയെത്താം. യു.എ.ഇയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കാണ് അനുമതി. ഇതിനായി ആഗസ്റ്റ് അഞ്ച് മുതല്‍ യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുെട (ഐ.സി.എ) വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം.
ഐ.സി.എ അനുമതി ലഭിക്കുന്നവര്‍ക്കായിരിക്കും യാത്ര ചെയ്യാന്‍ കഴിയുകയെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ച പൂര്‍ത്തീകരിച്ചിരിക്കണം.
അതേസമയം, ചില വിഭാഗത്തില്‍പെട്ടവര്‍ക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ (സ്കൂള്‍, കോളജ്, യൂനിവേഴ്സിറ്റി) എന്നിവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്