അബുദാബി: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ യുഎഇ പുതിയ പദ്ധതി പ്രഖ്യാപിച്ചു. വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കി 2026 ആകുമ്പോൾ 10% ആക്കി ഉയർത്തുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 50 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനത്തിലെ വിദഗ്ധ ജോലികളിൽ 2% സ്വദേശിവൽക്കരിക്കാനാണ് മന്ത്രിസഭാ തീരുമാനം.
പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സൗദി, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾക്കുപുറമേ യുഎഇയും സ്വദേശിവൽക്കരണം ശക്തമാക്കുമ്പോൾ ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെയായിരിക്കും കാര്യമായി ബാധിക്കുക.
വീട്ടിലിരുന്ന് സുഖം പിടിച്ചുപോയി; ഇനി ഓഫീസില്‍ വന്ന് പണിയെടുക്കാനൊന്നും പറ്റില്ല; മാസം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ശമ്ബളമുണ്ടായിരുന്ന ജോലി കളഞ്ഞ് യുവാവ്
കൊവിഡ് ലോകത്തെയൊട്ടാകെ പിടിച്ചുലച്ച കാലത്ത് പല കമ്ബനികളും തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അതിന്റെ തീവ്രത കുറഞ്ഞ് ലോകം പഴയ പടി ആയി വന്നപ്പോള്‍ ജീവനക്കാരെയെല്ലാം കമ്ബനികള്‍ തിരിച്ച് ഓഫീസിലേക്ക് വരുത്തി.
വീട്ടിലിരുന്ന് ജോലി ചെയ്ത് സുഖം പിടിച്ചുപോയ പല ജീവനക്കാരും അല്‍പം അമര്‍ഷത്തോടെയാണെങ്കിലും തിരിച്ച് ജോലിക്കെത്തി.ആഴ്ചയില്‍ ചില ദിവസങ്ങളിലെങ്കിലും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍ അതൊന്നും ഭൂരിഭാഗം കമ്ബനികളും ചെവിക്കൊണ്ടില്ല.
ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ലോക പ്രശസ്ത ടെക്ക് ഭീമനായ ആപ്പിളിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായ യുവാവാണ്. ആപ്പിളിന്റെ മെഷീന്‍ ലേണിംഗ് മേധാവിയായ ഇയാന്‍ ഗുഡ്ഫെലോ തന്റെ ജോലിയില്‍ നിന്നും പിരിഞ്ഞ് പോകുന്നു. ഇദ്ദേഹം കമ്ബനി വിടാനുണ്ടായ കാരണമാണ് രസകരം. വര്‍ക്ക് ഫ്രം ഹോം മതിയാക്കി തിരികെ ഓഫീസിലെത്തി ജോലി ചെയ്യാന്‍ ആപ്പിള്‍ ഇയാനെ നിര്‍ബന്ധിച്ചു.
ഇതാണ് ഇത്രയും വലിയ സ്ഥാനത്ത് നിന്നും പുറത്ത് പോകാന്‍ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.എന്നാല്‍ ആപ്പിള്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത് ഹൈബ്രിഡ് വര്‍ക്കിംഗാണ്. അതായത് ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ഓഫീസില്‍ വന്ന് ജോലി ചെയ്യുകയും ബാക്കി ദിവസങ്ങളില്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുകയും വേണം. മേയ് 23 മുതല്‍ ആപ്പിള്‍ ജീവനക്കാര്‍ ആഴ്ചയില്‍ 3 മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണം.
പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം അല്ലാതെ ഹൈബ്രിഡ് വര്‍ക്ക് പോളിസിയോട് ഇയാന് പൊരുത്തപ്പെടാന്‍ സാധിച്ചില്ല. അതിനാലാണ് അദ്ദേഹം കമ്ബനി വിട്ടത്. 2019 ലാണ് ഇയാന്‍ ആപ്പിളില്‍ ചേര്‍ന്നത്. ഗ്ലാസ്ഡോര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം മാസം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണ് ആപ്പിള്‍ ഡയറക്ടര്‍ സ്ഥാനത്തുള്ളവരുടെ ശമ്ബളം.