ബെംഗളൂരു: കർണാടകത്തിൽ ഒരുമാസത്തിനിടെ സൂര്യതാപമേറ്റ് രണ്ടുപേർ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബാഗൽകോട്ട്, കലബുറഗി ജില്ലകളിലുള്ളവരാണ് മരിച്ചത്. നിലവിൽ ചിക്കബെല്ലാപുര, ബാഗൽകോട്ട്, ചിത്രദുർഗ, മാണ്ഡ്യ എന്നീ ജില്ലകളിലാണ് ഉഷ്ണതരംഗം രൂക്ഷം. ചിക്കബെല്ലാപുരയിൽ 102 പേർക്ക് സൂര്യതാപമേറ്റു. ബാഗൽകോട്ടിൽ 69 പേർക്ക്, ചിത്രദുർഗയിൽ 56 പേർക്ക്, മാണ്ഡ്യയിൽ 54 പേർക്ക് എന്നിങ്ങനെയും സൂര്യതാപമേറ്റു.
ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുതിയ നിർദേശങ്ങൾ ഇറക്കി. ചൂടുകൂടുതലുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് ഉച്ചയ്ക്കും വൈകീട്ട് മൂന്നിനും ഇടയിൽ അത്യാവശ്യഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുത്. ഇളംനിറമുള്ള പരുത്തിവസ്ത്രങ്ങൾ ഉപയോഗിക്കണം. ചൂടിൽനിന്ന് രക്ഷനേടാൻ, സൺഗ്ലാസ്, കുട, തൊപ്പി എന്നിവ ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു. കലബുറഗി ജില്ലയിൽ പരമാവധി 42 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെട്ടു. സംസ്ഥാനത്തെ 75 ശതമാനം സ്ഥലങ്ങളിലും 36 ഡിഗ്രിക്കും 42 ഡിഗ്രിക്കും ഇടയിലാണ് താപനില അനുഭവപ്പെടുന്നതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മട്ടണ്‍ കറി അടിച്ചാലും പ്രശ്നമില്ല; ഇവിടെ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന ആടുകളെ ആര്‍ക്ക് വേണമെങ്കിലും സൗജന്യമായി പിടിച്ചുകൊണ്ട് പോകാം
പലയിടത്തും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികള്‍ തലവേദന സൃഷ്ടിക്കുന്നത് പതിവാണ്. മിക്കവാറും തവണ ആളുകള്‍ ഇവയെ സ്ഥലത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ ഇത പലപ്പോഴും പ്രാവർത്തികമാകാറില്ലെന്നതാണ് സത്യം. ഇത്തരത്തില്‍ ആടുകള്‍ തലവേദനയാകുന്ന ഒരു ദ്വീപിനെ കുറിച്ചാണ് പരിശോധിക്കുന്നത്.നാട്ടില്‍ അലഞ്ഞു തിരഞ്ഞു നടക്കുന്ന ആടുകളെ ആർക്ക് വേണമെങ്കിലും സൗജന്യമായി പിടിച്ചുകൊണ്ട് പോകാം എന്ന ഓഫർ മുന്നോട്ടുവച്ചിരിക്കുകയാണ് വിദൂര ഇറ്റാലിയൻ ദ്വീപായ അലികുഡിയിലെ പ്രാദേശിക ഭരണകൂടം.സിസിലിക്ക് വടക്ക് ഇയോലിയൻ ദ്വീപുകളുടെ ഭാഗമാണ് അലികുഡി എന്ന കുഞ്ഞൻ ദ്വീപ്. വെറും നൂറ് പേർ മാത്രമാണ് ഇവിടെ താമസം. പക്ഷേ ആടുകളാകട്ടെ, ഇതിന്റെ ആറിരട്ടിയുണ്ട്.
ഇവിടുത്തെ കൃഷി വ്യാപകമായി നശിപ്പിക്കുന്ന ആടുകള്‍ നാട്ടുകാർക്ക് തലവേദനയാണ്. തരംകിട്ടിയാല്‍ വീടിനുള്ളില്‍ കടന്നും ഇവ അക്രമങ്ങള്‍ കാട്ടും.ഇതോടെയാണ് മേയർ റിക്കാർഡോ ഗുല്ലോ ഒരു പോംവഴി കണ്ടെത്തിയത്. ആർക്ക് വേണമെങ്കിലും ഈ ആടുകളെ ദത്തെടുത്ത് കൂടെ കൊണ്ടുപോകാം. ഇതിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 10നകം നല്‍കണം. ആടുകളെ ദ്വീപിലെത്തി പിടിച്ചുകൊണ്ടുപോകാൻ ഒരാള്‍ക്ക് 15 ദിവസം സമയം ലഭിക്കും.ഇവയെ കൊന്ന് എണ്ണം കുറയ്ക്കുന്നതിനോട് ദ്വീപിലുള്ളവർക്ക് താത്പര്യമില്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്.
ആടുകള്‍ കഴിഞ്ഞ 20 വർഷങ്ങളായി ദ്വീപിലുണ്ടെങ്കിലും ഇവിടുത്തെ കുന്നുകളിലും താഴ്‌വരയിലുമായിരുന്നു ഇവയുടെ ജീവിതം.എണ്ണം പെരുകിയതോടെ ജനവാസ മേഖലയിലായി വാസം.ഒരു കർഷകൻ വളർത്താനായാണ് ആടുകളെ ആദ്യമായി ദ്വീപിലെത്തിച്ചത്. വൈകാതെ ഇദ്ദേഹം ആടുകളെ ദ്വീപില്‍ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയായിരുന്നു. 1,50,000 വർഷങ്ങള്‍ക്ക് മുമ്ബ് നിർജീവമായ ഒരു അഗ്നിപർവതത്തില്‍ നിന്ന് രൂപം കൊണ്ട അലികുഡിയില്‍ ബോട്ട് മാർഗ്ഗമേ പുറത്ത് നിന്നുള്ളവർക്ക് എത്താനാകൂ. റോഡുകളോ ഹോട്ടലുകളോ ഇല്ല. കഴുതകളെയാണ് ചരക്കുനീക്കത്തിനും മറ്റും ഉപയോഗിക്കുന്നത്.