Home Featured നീന്തൽക്കുളത്തിൽ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു

നീന്തൽക്കുളത്തിൽ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: ദാവണഗെരെയിൽ നീന്തൽക്കുളത്തിൽ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു. ബീദി ലേഔട്ട് സ്വദേശികളായ താജുദ്ദീൻ (16), മുബാറക് (15) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.നീന്താനിറങ്ങിയ കുട്ടികൾ കുളത്തിന്റെ ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു.

ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.ദാവണഗെരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചിക്കനില്‍ മസാലപുരട്ടുന്നത് വാഷ് ബേയ്‌സിനിലിട്ട്; കൃത്രിമ നിറം കലര്‍ത്തുന്നത് കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാന്‍; ‘ബേക് എന്‍ ഗ്രില്ലി’ന് പൂട്ടുവീണത് ഭക്ഷ്യസുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന്

ആലപ്പുഴ: ഹരിപ്പാട്ട് ഭക്ഷ്യസുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍.ഇതേതുടര്‍ന്ന് ഹരിപ്പാട് ഡാണാപ്പടിയിലെ ‘ബേക് എന്‍ ഗ്രില്‍’എന്ന ഹോട്ടല്‍ അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സും ഉണ്ടായിരുന്നില്ല.ശനിയാഴ്ച നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് നടപടി.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാവുന്ന നിലയിലായിരുന്നു ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.

വാഷ് ബേയ്‌സിനിലിട്ടാണ് ചിക്കനില്‍ മസാലപുരട്ടിയിരുന്നത്. ഇതിനൊപ്പം ഭക്ഷണത്തില്‍ കൃത്രിമനിറം ചേര്‍ക്കുന്നതും കണ്ടെത്തി.കാര്‍ത്തികപ്പള്ളിയിലെ ക്യൂസിയ ഹോട്ടലിനെതിരേയും നടപടിയുണ്ടായി. സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തില്‍ ഭക്ഷണം പൊതിഞ്ഞുനല്‍കുന്നതും പൊതിയില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ലേബല്‍ പതിപ്പിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ അധികൃതര്‍ കഴിഞ്ഞദിവസംനടത്തിയ പരിശോധനയെത്തുടര്‍ന്ന് ഈ സ്ഥാപനവും അടപ്പിച്ചത്.കാര്‍ത്തികപള്ളി പടിപ്പുര ഹോട്ടലുടമയില്‍നിന്നു പിഴയീടാക്കാന്‍ പരിശോധനസംഘം ശുപാര്‍ശചെയ്തു.

റഫ്രിജറേറ്ററില്‍ പഴകിയ ഭക്ഷണം സൂക്ഷിച്ചിരുന്നത് കണ്ടെത്തി. അടുക്കളയില്‍ പൂച്ചയുടെ സാന്നിധ്യം, പൊതിഞ്ഞുനല്‍കുന്ന ഭക്ഷണത്തിന് ലേബല്‍ പതിപ്പിക്കുന്നില്ല തുടങ്ങിയവയും നടപടിക്കു കാരണമായി. താമല്ലാക്കല്‍ പടിഞ്ഞാറ് പ്രവര്‍ത്തിച്ചിരുന്ന എണ്ണപ്പലഹാര യൂണിറ്റ് കഴിഞ്ഞയാഴ്ച അടപ്പിച്ചിരുന്നു. ലൈസന്‍സില്ലാത്തതിനാലാണിത്.

You may also like

error: Content is protected !!
Join Our WhatsApp Group