Home Featured ശബരിമല തീർഥാടനം:ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്ക് രണ്ട് പ്രത്യേക തീവണ്ടികൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.

ശബരിമല തീർഥാടനം:ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്ക് രണ്ട് പ്രത്യേക തീവണ്ടികൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.

ബെംഗളൂരു : ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയിൽനിന്ന് കോട്ടയത്തേക്ക് രണ്ട് പ്രത്യേക പ്രതിവാര എക്സ്പ്രസ് വണ്ടികൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. രണ്ടു വണ്ടികൾക്കുമായി ഇരുവശങ്ങളിലേക്കും 15 സർവീസുകളാണ് അനുവദിച്ചത്. റിസർവേഷൻ ആരംഭിച്ചു.07305 എസ്.എസ്.എസ്. ഹുബ്ബള്ളി- കോട്ടയം പ്രതിവാര പ്രത്യേക എക്സ്പ്രസ് ഡിസംബർ രണ്ടു മുതൽ ജനുവരി 20 വരെയുള്ള എല്ലാ ശനിയാഴ്‌ചകളിലും സർവീസ് നടത്തും. രാവിലെ 10.30-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.15-ന് കോട്ടയത്തെത്തും.07306 കോട്ടയം എസ്.എസ്.എസ്. ഹുബ്ബള്ളി പ്രതിവാര പ്രത്യേക എക്സ്പ്രസ് ഡിസംബർ മൂന്നുമുതൽ ജനുവരി 21 വരെയുള്ള എല്ലാ ഞായറാഴ്‌ചകളിലും സർവീസ് നടത്തും.

രാവിലെ 11-ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.50-ന് ഹുബ്ബള്ളിയിലെത്തും.07307 നമ്പർ എസ്.എസ്.എസ്. ഹുബ്ബള്ളി- കോട്ടയം പ്രതിവാര എക‌്സ്പ്രസ് ഡിസംബർ അഞ്ചുമുതൽ ജനുവരി 16 വരെയുള്ള എല്ലാ ചൊവ്വാഴ്‌ചകളിലും സർവീസ് നടത്തും. രാവിലെ 11-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.15-ന് കോട്ടയത്തെത്തും.07308 നമ്പർ കോട്ടയം -എസ്.എസ്.എസ്.ഹുബ്ബള്ളി പ്രതിവാര പ്രത്യേക എക്സ്പ്രസ് ഡിസംബർ ആറുമുതൽ ജനുവരി 17 വരെയുള്ള എല്ലാ ബുധനാഴ്‌ചകളിലും സർവീസ് നടത്തും.

രാവിലെ 11-ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.50-ന് ഹുബ്ബള്ളിയിലെത്തും.രണ്ട് തീവണ്ടികൾക്കും ഇരുവശങ്ങളിലേക്കുമുള്ള യാത്രയിൽ ഹാവേരി, റാണിബെന്നൂർ, ദാവണഗെരെ, ബുരൂർ, അരസികെരെ, തുമകൂരു, ചിക്കബാനവാര, എസ്.എം.വി.ടി. ബെംഗളൂരു, കൃഷ്ണരാജപുരം, വൈറ്റ് ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, പോടനൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.ഒരു എ.സി. ടു ടിയർ, ഒരു എ.സി. ത്രീ ടിയർ, 10 സെക്കൻഡ് ക്ലാസ് സ്ലീപ്പർ, നാല് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ ഉൾപ്പെട്ടതാണ് രണ്ട് തീവണ്ടികളും.

അശോകനെ ഇനി അനുകരിക്കില്ല, എല്ലാവരും പ്രതികരിച്ചാല്‍ മിമിക്രി നിര്‍ത്തും’; അസീസ് നെടുമങ്ങാട്

മകളുടെ വിവാഹം വിമാനത്തില്‍ നടത്തി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി. ഇന്ത്യന്‍ വ്യവസായിയായ ദിലീപ് പോപ്ലിയുടെ മകളുടെ വിവാഹമാണ് വിമാനത്തില്‍ വെച്ച്‌ നടന്നത്.30,000 അടി ഉയരെ, സ്വകാര്യ വിമാനത്തില്‍ നടത്തിയ വിവാഹത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.നവംബര്‍ 24നാണ് ദിലീപിന്റെ മകള്‍ വിധി പോപ്ലിയും ഹൃദേഷം സൈനാനിയും വിവാഹിതരായത്. വിവാഹത്തിനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പാട്ടും നൃത്തവുമായി ആഘോഷമാക്കുന്നതും വീഡിയോയില്‍ കാണാം.

വിമാനത്തില്‍ ചടങ്ങുകള്‍ക്കായി ഒരു പ്രത്യേക സ്ഥലം ഉണ്ടായിരുന്നു.350ഓളം അതിഥികളും വിവാഹത്തില്‍ പങ്കുചേര്‍ന്നു. ഹൈസ്‌കൂള്‍ കാലം മുതലുള്ള തന്റെ പ്രണയിനിയെ വിമാനത്തില്‍ വെച്ച്‌ വിവാഹം കഴിച്ചതില്‍ വളരെ സന്തോഷവാനാണെന്നും ജെടെക്‌സിനും മറ്റുള്ളവര്‍ക്കും നന്ദിയുണ്ടെന്നും സൈനാനി പറഞ്ഞു. വിവാഹത്തിനായി സ്വകാര്യ ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് ഓപ്പറേറ്റായ ജെറ്റെക്‌സ് ബോയിങ് 747 വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ട് മൂന്ന് മണിക്കൂര്‍ യാത്രക്കായി ഒമാനിലേക്ക് പറന്നു. ഇതിനിടയിലാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group