Home Featured ഓണാവധി: ബെംഗളൂരു-കൊച്ചുവേളി റൂട്ടിൽ രണ്ട് പ്രത്യേക തീവണ്ടികൾകൂടി.

ഓണാവധി: ബെംഗളൂരു-കൊച്ചുവേളി റൂട്ടിൽ രണ്ട് പ്രത്യേക തീവണ്ടികൾകൂടി.

ബെംഗളൂരു:ഓണാവധിക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-കൊച്ചുവേളി റൂട്ടിൽ രണ്ട് പ്രത്യേക തീവണ്ടികൾകൂടി അനുവദിച്ച് റെയിൽവേ. പ്രത്യേക ടിക്കറ്റ് നിരക്കായിരിക്കും രണ്ട് തീവണ്ടികളിലും. ടിക്കറ്റ് റിസർവേഷൻ തുടങ്ങി. പക്ഷേ, ബുധനാഴ്ച ഉച്ചകഴിഞ്ഞപ്പോഴേക്കും രണ്ട് തീവണ്ടികളിലും സ്ലീപ്പർടിക്കറ്റുകൾ തീർന്നു. ടിക്കറ്റുകൾ വെയ്‌റ്റിങ് ലിസ്റ്റിലാണ്.എസ്.എം.വി.ടി. ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ(06565) വ്യാഴാഴ്ച വൈകീട്ട് 2.05-ന് എസ്.എം.വി.ടി. ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 7.15-ന് കൊച്ചുവേളിയിലെത്തും. വെള്ളിയാഴ്ച വൈകീട്ട് 6.05-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ബെംഗളൂരു സ്പെഷ്യൽ(06566) ശനിയാഴ്ച രാവിലെ 11 മണിക്ക് ബെംഗളൂരുവിലെത്തും.

ഒരു എ.സി. ഫസ്റ്റ്ക്ലാസ്, രണ്ട് എ.സി. ടൂടയർ, ആറ് എ.സി. ത്രീടയർ, ആറ് സ്ലീപ്പർക്ലാസ്, നാല് ജനറൽ രണ്ടാംക്ലാസ് കോച്ചുകളും പ്രത്യേക പരിഗണനയർഹിക്കുന്നവർക്കുള്ള ഒരു കോച്ചും ഒരു ലഗേജ് കം വാനുമാണ് തീവണ്ടിക്കുള്ളത്. ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പുർ, പൊഡനൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.തിങ്കളാഴ്ച രാവിലെ ഏഴിന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബെംഗളൂരു-കൊച്ചുവേളി എക്സ്‌പ്രസ് (06557) സ്പെഷ്യൽ എക്സ്‌പ്രസ് അന്നുതന്നെ രാത്രി 10.45-ന് കൊച്ചുവേളിയിലെത്തും.

ചൊവ്വാഴ്ച വൈകീട്ട് 7.45-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ബെംഗളൂരു സ്പെഷ്യൽ എക്സ്‌പ്രസ് (06558) ബുധനാഴ്ച രാവിലെ 11-ന് ബെംഗളൂരുവിലെത്തും. വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, ജോളാർപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, പോത്തന്നൂർ, പാലക്കാട്, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കന്യാകുമാരി, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.ഓണത്തിരക്ക് കാരണം കൊച്ചുവേളി-ബെംഗളൂരു റൂട്ടിൽ ഓഗസ്റ്റ് 22, 29, സെപ്റ്റംബർ അഞ്ച് തീയതികളിലും ബെംഗളൂരു-കൊച്ചുവേളി റൂട്ടിൽ ഓഗസ്റ്റ് 23, 30, സെപ്റ്റംബർ ആറ് തീയതികളിലും പ്രത്യേക തീവണ്ടികൾ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേയാണ് പുതിയ തീവണ്ടികൾ.

മലപ്പുറത്ത് വിവാഹത്തലേന്ന് വരന്റെ വീട്ടില്‍ മുന്‍ കാമുകിയുടെ ആക്രമണം, മാതാപിതാക്കളടക്കമുള്ളവര്‍ക്ക് പരിക്ക്

വിവാഹം നടക്കാനിരുന്ന വീട്ടില്‍ കയറി വരന്റെ മുൻകാമുകിയുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ അക്രമം.വരനും മാതാപിതാക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. 20ഓളം പേര്‍ക്കെതിരെ കേസെടുത്തു. രാത്രി 12ഓടെയായിരുന്നു അക്രമം. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ് മുൻ വനിതാ സുഹൃത്തും ബന്ധുക്കളും അടക്കം 20ഓളം വരുന്ന സംഘം ഇയാളുടെ വീട്ടിലെത്തിയത്. വരൻ തട്ടാൻപടി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും സംഘം ആരോപിച്ചു.

വര്‍ഷങ്ങളായുള്ള പ്രണയം മറച്ചു വച്ചാണ് യുവാവ് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ വരന്റെ വീട്ടുകാരുടെ പരാതി പ്രകാരം യുവതിയടക്കം കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വിവാദമായതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി.

You may also like

error: Content is protected !!
Join Our WhatsApp Group