മംഗളൂരു: ജില്ലയിലെ കാവൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് സമീപം 40 വർഷം പഴക്കമുള്ള പള്ളി തകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ക്രിസ്ത്യൻ സമുദായത്തിന്റെ പ്രതിഷേധത്തെ തുടർന്ന് ലതീഷിനെയും ധനഞ്ജയിനെയും അറസ്റ്റ് ചെയ്തു. ജെസിബി ഉപയോഗിച്ച് പള്ളി പൊളിക്കുകയായിരുന്നു. ഇവരുടെ നടപടിയുടെ കാരണം അന്വേഷണത്തിലാണ്.
ഉരന്‍ഡാഡി ഗുഡ്ഡെ – പഞ്ചിമൊഗാരുവിലെ സെന്റ് ആന്റണി ഹോളി ക്രോസ് സെന്റര്‍ ഫെബ്രുവരി 10-നാണ് ശ്രീ സത്യ കൊര്‍ഡബ്ബു സേവാ സമിതി എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകര്‍ തകര്‍ത്തത്.
കാത്തലിക് പ്രാര്‍ത്ഥനാലയം, അംഗനവാടി, അശരണാലയം എന്നിവയടങ്ങുന്ന സെന്റര്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് സംഘ് പരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള കേസില്‍ കോടതി വാദംകേള്‍ക്കാനിരിക്കെയായിരുന്നു അതിക്രമം. വിധിപറയുന്നതു വരെ സെന്ററിന്റെ പരിസരത്ത് പ്രവേശിക്കരുതെന്ന് മംഗളുരു സിവില്‍ കോടതിയുടെ ഉത്തരവുണ്ടായിരുന്നെങ്കിലും ഇത് ലംഘിച്ചുകൊണ്ടാണ് രാവിലെ 11 മണിക്ക് ഹിന്ദുത്വപ്രവര്‍ത്തകര്‍ ജെ.സി.ബിയുമായെത്തിയത്.
*‘റിപ്പറി’ന് ശേഷം കരിക്കും നെറ്റ്ഫ്ലിക്സും വീണ്ടും ഒന്നിക്കുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്*
രാജ്യത്ത് ക്രിസ്തുമത വിശ്വാസികള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളുടെ ഭാഗമാണ് മംഗലാപുരത്തെ സംഭവമെന്ന് മിഷനറി വാര്‍ത്താമാധ്യമമായ ഏജന്‍സിയ ഫിഡസ് ആരോപിക്കുന്നു. ഫെബ്രുവരി അഞ്ചിന് ഛത്തിസ്ഗഡിലെ കിസ്തറാം ഗ്രാമത്തില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് അഗ്നിക്കിരയാക്കിയിരുന്നു. 2021-ല്‍ മാത്രം രാജ്യത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ക്രിസ്തുമത വിശ്വാസികള്‍ക്കും നേരെ അഞ്ഞൂറിലേറെ അക്രമസംഭവങ്ങളുണ്ടായതായി ഏജന്‍സിയ ഫിഡസ് പറയുന്നു.
ഫെബ്രുവരി 16-ന് കര്‍ണാടകയിലെ കോലാറില്‍ 18 വര്‍ഷം മുമ്ബ് സ്ഥാപിച്ച യേശുക്രിസ്തു പ്രതിമ അധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു. ഗോകുണ്ഡെ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന പ്രതിമ സര്‍ക്കാര്‍ ഭൂമിയിലാണെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് റവന്യു ഉദ്യോഗസ്ഥരുടെയും നൂറുകണക്കിന് പൊലീസുകാരുടെയും സാന്നിധ്യത്തില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. 2004-ല്‍ സ്ഥാപിച്ച പ്രതിമക്കെതിരെ സമീപകാലത്താണ് ചില സംഘ്പരിവാര്‍ സംഘടനകള്‍ കോടതിയെ സമീപിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു