Home Featured ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റി എക്സ്പ്രസ്‍വേ മേല്‍പാലത്തിലുണ്ടായ അപകടത്തില്‍ 30 അടി താഴേക്കു വീണ രണ്ടു പേര്‍ മരിച്ചു

ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റി എക്സ്പ്രസ്‍വേ മേല്‍പാലത്തിലുണ്ടായ അപകടത്തില്‍ 30 അടി താഴേക്കു വീണ രണ്ടു പേര്‍ മരിച്ചു

by ടാർസ്യുസ്

ബെംഗളൂരു: എക്സ്പ്രസ്‍വേ മേല്‍പാലത്തിലുണ്ടായ അപകടത്തില്‍ 30 അടി താഴേക്കു വീണ രണ്ടു പേര്‍ മരിച്ചു.ചൊവ്വാഴ്ച രാത്രി ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റി എക്സ്പ്രസ്‍വേ മേല്‍പാലത്തില്‍ 9.98 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്സ്പ്രസ്‍വേ മേല്‍പാലത്തില്‍ നിര്‍ത്തിയ ബൈക്കിനു പിന്നില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ബൈക്കിലെത്തിയ പ്രീതം കുമാര്‍ (30), സുഹൃത്ത് കൃതിക രാമന്‍ (28) എന്നിവരാണു മരിച്ചത്. 2 ദിവസം മുന്‍പ് ചെന്നൈയില്‍ നിന്ന് ജോലിക്കായി ബെംഗളൂരുവില്‍ എത്തിയ കൃതികയെ നഗരം ചുറ്റിക്കാണിക്കുകയായിരുന്നു പ്രീതം. കാര്‍ ഡ്രൈവറുടെ ശ്വാസകോശത്തിനു ഗുരുതരമായി പരുക്കേറ്റു.മേല്‍പ്പാലത്തിനു മുകളില്‍ നിന്നുള്ള ദൃശ്യം കാണാനാവാം ഇവര്‍ ബൈക്ക് നിര്‍ത്തിയതെന്നു പൊലീസ് പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group