ഓണം തിരക്ക് മുന്നില്‍ക്കണ്ട് ബെംഗ്ളൂരിലെ യെലഹങ്ക ജംക്ഷനില്‍ നിന്നും എറണാകുളത്തേക്കും തിരിച്ചും രണ്ട് പ്രത്യേക ട്രെയിൻ സർവീസുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു. സർവീസുകളാണ് ഉണ്ടാവുക.ട്രെയിൻ നമ്ബർ 06101 എറണാകുളം ജംക്ഷൻ – യെലഹങ്ക ജംക്ഷൻ സ്പെഷല്‍ സെപ്റ്റംബർ നാല് വെള്ളിയാഴ്ചയും, ആറ് ശനിയാഴ്ചയും ഉച്ചയ്ക്ക് 12:40ന് എറണാകുളം ജംക്ഷനില്‍ നിന്ന് യാത്ര പുറപ്പെടും.
രാത്രി 11 മണിക്ക് യെലഹങ്ക ജംക്ഷനില്‍ എത്തും. ട്രെയിൻ നമ്ബർ 06102 യെലഹങ്ക ജംക്ഷൻ – എറണാകുളം ജംക്ഷൻ സ്പെഷല്‍ സെപ്റ്റംബർ അഞ്ച് വ്യാഴ്ചയും, ഏഴ് ഞായറാഴ്ചയും പുലർച്ചെ അഞ്ചിന് യെലഹങ്ക ജംക്ഷനില്‍ നിന്ന് യാത്ര പുറപ്പെടും. ഉച്ചയ്ക്ക് 2:20ന് എറണാകുളം ജംക്ഷനില്‍ എത്തും.
സമയക്രമം:ട്രെയിൻ നമ്ബർ 06101:
എറണാകുളം ജംക്ഷൻ: 12:40
തൃശൂർ: 13:53 / 13:55
പാലക്കാട് ജംക്ഷൻ: 15:15 / 15:17
പോടനൂർ ജംക്ഷൻ: 16:13 / 16:15
തിരുപ്പൂർ: 16:58 / 17:00
ഈറോഡ് ജംക്ഷൻ: 17:45 / 17:50
സേലം ജംക്ഷൻ: 18:33 / 18:35
വൈറ്റ്ഫീല്‍ഡ്: 21:21 / 21:22
കൃഷ്ണരാജപുരം: 21:31 / 21:33യെലഹങ്ക ജംക്ഷൻ: 23:00
ട്രെയിൻ നമ്ബർ 06102:
യെലഹങ്ക ജംക്ഷൻ: 05:00
കൃഷ്ണരാജപുരം: 05:20 / 05:22
വൈറ്റ്ഫീല്‍ഡ്: 05:31 / 05:32
സേലം ജംക്ഷൻ: 05:58 / 09:00
ഈറോഡ് ജംക്ഷൻ: 09:50 / 09:55
തിരുപ്പൂർ: 10:33 / 10:35
പോടനൂർ ജംക്ഷൻ: 11:15 / 11:17
പാലക്കാട് ജംക്ഷൻ: 12:08 / 12:10
തൃശൂർ: 13:18 / 13:20
എറണാകുളം ജംക്ഷൻ: 14:20
നേരത്തെ കൊച്ചുവേളിയില്‍ നിന്ന് ബെംഗ്ളൂരിലേക്കും തിരിച്ചും പ്രഖ്യാപിച്ച സ്പെഷല്‍ ട്രെയിനുകളുടെ സർവീസ് നീട്ടിയിരുന്നു. ട്രെയിൻ നമ്ബർ 06083 കൊച്ചുവേളി-എസ്‌എംവിടി ബെംഗ്ളുറു വീക്ക്ലി സ്പെഷല്‍ ട്രെയിൻ കൊച്ചുവേളിയില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ വൈകീട്ട് 6.05ന് പുറപ്പെട്ട് ബുധാഴ്ച രാവിലെ 10.55ന് എസ്‌എംവിടി ബെംഗ്ളൂരിലെത്തും. ഈ ട്രെയിൻ സെപ്റ്റംബർ മൂന്ന്, 10, 17, 24 തീയതികളില്‍ സർവീസ് നടത്തും.
ട്രെയിൻ നമ്ബർ 06084 എസ്‌എംവിടി ബെംഗ്ളുറു-കൊച്ചുവേളി വീക്ക്ലി സ്പെഷല്‍ ട്രെയിൻ എസ്‌എംവിടി ബെംഗ്ളൂരില്‍ നിന്ന് ബുധാഴ്ചകളില്‍ ഉച്ചയ്ക്ക് 12.45ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.45ന് കൊച്ചുവേളിയില്‍ എത്തും. ഈ ട്രെയിൻ സെപ്റ്റംബർ 4, 11, 18, 25 തീയതികളില്‍ സർവീസ് നടത്തും.