Home Featured പൂജ അവധി തിരക്ക്; രണ്ട് സ്‌പെഷ്യല്‍ ട്രയിനുകൾ കൂടി പ്രഖ്യാപിച്ച് ദക്ഷിണ റയില്‍വേ, ടിക്കറ്റ് ബുക്കിങ് ആരഭിച്ചു

പൂജ അവധി തിരക്ക്; രണ്ട് സ്‌പെഷ്യല്‍ ട്രയിനുകൾ കൂടി പ്രഖ്യാപിച്ച് ദക്ഷിണ റയില്‍വേ, ടിക്കറ്റ് ബുക്കിങ് ആരഭിച്ചു

പൂജ അവധിയെ തുടര്‍ന്നുള്ള യാത്രാതിരക്ക് പരിഗണിച്ച്‌ ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും, മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ.രണ്ട് ട്രെയിനുകളുടേയും ബുക്കിംഗ് ആരംഭിച്ചുവെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. പത്ത് ജനറല്‍, എട്ട് സ്ലീപ്പര്‍ എന്നിങ്ങനെയാണ് കോച്ചുകള്‍ ട്രെയിനിലുണ്ടാകുക.

ചെന്നൈ-കോട്ടയം- ചെന്നൈ -06195-06196ഒക്ടോബര്‍ 10, 12 തീയതികളില്‍ ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും(06195) 11, 13 തീയതികളില്‍ കോട്ടയത്ത് നിന്ന് തിരിച്ച്‌ ചെന്നൈയിലേക്കും (06196) സര്‍വീസ് നടത്തും. രാത്രി 11.55ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്‌ക്ക് 1.45ന് കോട്ടയത്ത് എത്തും.വൈകുന്നേരം 4.45ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.20ന് ചെന്നൈയില്‍ തിരിച്ചെത്തും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകളുള്ളത്.

എറണാകുളം ജംഗ്ഷൻ – മംഗളൂരു ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ -06155-0615506155 എറണാകുളം ജംഗ്ഷന്‍ മംഗളൂരു ജംഗ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് 10-ാം തീയതി ഉച്ചയ്‌ക്ക് 12.30 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 9 ന് മംഗളൂരുവില്‍ എത്തും. 11 ന് മംഗളൂരുവില്‍ നിന്ന് ഉച്ചയ്‌ക്ക് 1.50 തിന് പുറപ്പെട്ട് രാത്രി 9.25 ന് എറണാകുളത്തെത്തും. ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസറഗോഡ്‌, മംഗളൂരു ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group