ബെംഗളൂരു: കർണാടകയിലെ കൽബുർഗിയിലുള്ള ജെവർഗിയിൽ ഹിജാബ് ധരിച്ച പെൺകുട്ടിയെ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിച്ചതിന് രണ്ട് അധ്യാപകരെ കൂടി സസ്പെൻഡ് ചെയ്തു. ഇതേ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു.ജെവർഗി താലൂക്ക് ശ്രീരാമസേന പ്രസിഡൻറ് നിംഗനഗൗഡ മാലിപാട്ടിൽ നൽകിയ പരാതിയിന്മേലാണ് നടപടി. ഡി.ഡി.പി.ഐക്ക് മാലിപാട്ടിൽ നേരിട്ട് പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ഡി.ഡി.പി.ഐ പരീക്ഷാ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
സൂപ്രണ്ടിന്റെ അന്വേഷണത്തിലാണ് അൽ സർക്കാർ ഹൈസ്കൂളിലെ അധ്യാപകൻ ഹയാദ് ഭഗവൻ, കൊടച്ചി സർക്കാർ ഹയർ മറി സ്കൂളിലെ അധ്യാപകൻ മഞ്ജുനാഥ് എന്നിവർ പരീക്ഷ എഴുതാൻ അനുവദിച്ചതായി കണ്ടെത്തിയത്. ഇരുവരെയും സസ്പെൻഡ് ചെയ്യുന്നതായി അധികൃതർ അറിയിച്ചു.