Home Featured ബംഗളൂരുവിലേക്ക്‌ രണ്ട് വിമാന സർവീസുകൾകൂടി .

ബംഗളൂരുവിലേക്ക്‌ രണ്ട് വിമാന സർവീസുകൾകൂടി .

തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് സ്പൈസ് ജെറ്റ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. 10 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് പുതുതായി തുടങ്ങുന്നത്.നിലവിൽ പൈസ് ജെറ്റിന് തിരുവനന്തപുരം-ബംഗളൂരു റൂട്ടിൽ ശനിയാഴ്ചകളിൽ മാത്രമാണ് സർവീസുള്ളത്.ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പുതിയ സർവീസുകൾ. രാവിലെ 5.50-ന് ബംഗളൂരുവിൽനിന്നു പുറപ്പെട്ട് 7.25-ന് തിരുവനന്തപുരത്തെത്തും.

തിരികെ 8.05- ന് പുറപ്പെട്ട് 9.40-ന് ബംഗളൂരുവിലെത്തും. ശനിയാഴ്ചകളിൽ രാത്രി 10.15-ന് തിരുവനന്തപുരത്തെത്തി 10.35-ന് തിരിച്ചുപോകും.ഈ റൂട്ടിൽ ഇൻഡിഗോ ദിവസേന നാല് സർവീസുകൾ നടത്തുന്നുണ്ട്.

സ്ത്രം മാറുന്നതിനിടെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരനെതിരെ കേസ്.താത്കാലിക ജീവനക്കാരനായ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷിനെതിരെയാണ് വെള്ളയില്‍ പോലീസ് കേസെടുത്തത്. ഇയാളെ ചുമതലകളില്‍ നിന്ന് നീക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.ഓഗസ്റ്റ് പത്തിനാണ് കേസിന് ആസ്‍പദമായ സംഭവം. രാവിലെ എട്ടുമണിയോടെ യുവതി ജോലി കഴിഞ്ഞ് ആശുപത്രിയിലെ മുറിയില്‍ വെച്ച്‌ വസ്ത്രം മാറുന്നതിനിടെ സെക്യൂരിറ്റി സൂപ്പര്‍വൈസറായ സുരേഷ് ശുചി മുറിയില്‍ നിന്നും ഇറങ്ങി വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.

യുവതി ശബ്ദമുണ്ടാക്കിയപ്പോള്‍ ഇയാള്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി. സംഭവം സുഹൃത്തായ വനിതാ ജീവനക്കാരിയോട് അന്ന് പറഞ്ഞിരുന്നു. ഭയം മൂലം പരാതി നല്‍കിയില്ല.ഇയാള്‍ മോശമായി സംസാരിച്ചതോടെയാണ് കഴിഞ്ഞ മാസം 29ന് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയത്. ആശുപത്രി അധികൃതര്‍ ആഭ്യന്തര അന്വേഷണം നടത്തിയ ശേഷം പരാതി വെള്ളയില് പോലീസിന് കൈമാറി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വെള്ളയില്‍ പോലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group