Home Featured ഡെലിവറി ആപ് ജീവനക്കാർ മുഖേന വീട്ടുപടിക്കൽ ലഹരിമരുന്ന് എത്തിക്കുന്ന റാക്കറ്റിലെ 2 പേർകൂടി അറസ്റ്റിൽ.

ഡെലിവറി ആപ് ജീവനക്കാർ മുഖേന വീട്ടുപടിക്കൽ ലഹരിമരുന്ന് എത്തിക്കുന്ന റാക്കറ്റിലെ 2 പേർകൂടി അറസ്റ്റിൽ.

ബെംഗളൂരു: ഡെലിവറി ആപ് ജീവനക്കാർ മുഖേന വീട്ടുപടിക്കൽ ലഹരിമരുന്ന് എത്തിക്കുന്ന റാക്കറ്റിലെ 2 പേർകൂടി അറസ്റ്റിൽ. രവി, രവിപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. 60 ലക്ഷം രൂപയുടെ ലഹരിമരുന്ന് ബംഗളൂരു പൊലീസിനു കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് വിഭാഗം (സസിബി) ഇവരിൽ നിന്നു പിടികൂടി ഡൺസോ, സ്വിഗി ആപ് മുഖേന ജന്മദിനസമ്മാനമായും പുസ്തകത്തിൽ ഒളിപ്പിച്ചും മറ്റുമാണ് വിതരണം നടത്തുന്നതെന്ന് ക്രൈം വിഭാഗം ജോയിന്റ് കമ്മിഷ ണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

ഡൽഹിയിൽ നിന്നുള്ള ഒരു അഭിഭാഷകന്റെ പേരിൽ ബെംഗളുരുവിലേക്ക് അയച്ച പാഴ്സലുകളാണ് ഇവരിൽ നിന്നു പിടികൂടിയ ത്. നഗരത്തിലെ ഐടി ജീവനക്കാർക്കും വിദ്യാർഥികൾക്കുമാണ് ലഹരി എത്തിക്കുന്നതെന്ന് പിടിയിലായവർ മൊഴി നൽകി.
ഡാർക്ക്നെറ്റ് ഉപയോഗിച്ച് വിദേശ രാജ്യങ്ങളിൽ നിന്നെത്തിക്കുന്ന രാസലഹരി ഗുളികകളും (എംഡി എംഎ), ലഹരി സ്റ്റാംപുകളും (എൽഎസ്ഡി) ഹൈഡ്രോ കഞ്ചാ വുമാണ് വിതരണം
ചെയ്യുന്നത്.

ബിറ്റ് കോയിൻ ഉപയോഗിച്ചാണ് പണമിടപാടുകൾ. വിക്കർ ആപ് പോലുള്ള മെസേജിങ് സം വിധാനം ഉപയോജിച്ചാണ് വിദേ ശത്തുനിന്ന് ഓർഡറുകൾ നൽകുന്നത്.സെപ്റ്റംബറിൽ വീടുകളിൽ ലഹരിമരുന്നു എത്തിച്ചുനൽകുന്ന 7 അംഗ റാക്കറ്റിനെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ സിബി) അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിൽ നിന്നാണ് സംഘം ലഹരിമരുന്ന് എത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. തുടർ ന്നാണ് റെയ്ഡുകൾ സജീവമാക്കിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group