ബംഗളൂരുവില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് ലോഡ്ജുകളില്‍ പാര്‍പ്പിച്ച് പെണ്‍വാണിഭം നടത്തിയ രണ്ടുപേരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റു ചെയ്തു.മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂര്‍ സ്വദേശി ഷമീര്‍ എന്നിവരാണ് പിടിയിലായത്. നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ സ്ത്രീകളെ പാര്‍പ്പിച്ചാണ് ഇവരുടെ നേതൃത്വത്തില്‍ ഇടപാടുകള്‍ നടന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇടപാടുകാരായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് കോടതി ജാമ്യം നല്കി. ബംഗളൂരുവില്‍ നിന്നെത്തിച്ച രണ്ട് സ്ത്രീകളെ കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കാന്‍ എയര്‍ ഇന്ത്യ
വികസനക്കുതിപ്പിന് ചിറകുവിരിക്കുന്ന എയര്‍ ഇന്ത്യ പുതുതായി ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കും.ക്യാപ്റ്റന്മാരും പരിശീലകരും ഉള്‍പ്പെടെയാണിത്. ടാറ്റ ഗ്രൂപ്പാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ ഉടമസ്ഥര്‍. നിലവില്‍ എയര്‍ ഇന്ത്യയില്‍ 1,800ലധികം പൈലറ്റുമാരാണുള്ളത്. എയര്‍ബസ്, ബോയിങ് കമ്ബനികളില്‍നിന്ന് പുതുതായി 470 വിമാനങ്ങള്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് എയര്‍ ഇന്ത്യ. ഇതില്‍ വൈഡ് ബോഡി ഇനത്തിലുള്ള വലിയ വിമാനങ്ങളുമുണ്ട്.
അതിനിടെ, എയര്‍ ഇന്ത്യയുടെ പുതിയ ശമ്ബള-ആനുകൂല്യ പദ്ധതികളില്‍ നിലവിലുള്ള ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം കമ്ബനി അവതരിപ്പിച്ച പൈലറ്റുമാര്‍ക്കും കാബിന് ക്രൂവിനുമായുള്ള പരിഷ്കാരങ്ങള്‍ സ്ഥാപനത്തിലെ ഇരു യൂനിയനുകളും തള്ളി.