Home Featured ബംഗളൂരു; ഇലക്ട്രോണിക് സിറ്റിയിൽ ബൈക്ക് അപകടം; രണ്ട് മലയാളികൾ മരിച്ചു

ബംഗളൂരു; ഇലക്ട്രോണിക് സിറ്റിയിൽ ബൈക്ക് അപകടം; രണ്ട് മലയാളികൾ മരിച്ചു

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളുരു ഇലക്ട്രോണിക് സിറ്റി മേൽപാലത്തിന് സമീപം നടന്ന ബൈക്ക് അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി ആണ് അപകടം സംഭവിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ വയനാട് മാനന്തവാടി തലപ്പുഴ സ്വദേശി കട്ടംകൂട്ടിൽ ഹൗസിൽ ജിതിൻ ജോസ് (27) കോട്ടയം സ്വദേശി സോനു (25) എന്നിവർ ആണ് മരിച്ചത്.ഇരുവരും ഇലക്ട്രോണിക്ക് സിറ്റിയിൽ നിന്നും താമസസ്ഥലത്തേക്ക് ബൈക്കിൽ പോകവേ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു സംഭവസ്ഥലത്തുവെച്ചും ജിതിൻ ഹെബ്ബഗൗഡിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

ജിതിൻ ബെംഗളുരുവിൽ സി.സി.ടി.വി ജോലികൾ ചെയ്തുവരികയായിരുന്നു. സോനു നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. ഇരുവരും ഹൊസൂരിലാണ് താമസം. ജിതിന്റെ പിതാവ് ജോസ്. മാതാവ് ആനി. സഹോദരി: ജീതു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group