Home Featured ബെംഗളൂരു നഗരത്തില്‍ വീണ്ടും പുലി; അപ്പാര്‍ട്‌മെന്റ് പാര്‍ക്കിങ് ഏരിയയില്‍ അലഞ്ഞു തിരിയുന്ന പുലിയുടെ ദൃശ്യം പുറത്ത്

ബെംഗളൂരു നഗരത്തില്‍ വീണ്ടും പുലി; അപ്പാര്‍ട്‌മെന്റ് പാര്‍ക്കിങ് ഏരിയയില്‍ അലഞ്ഞു തിരിയുന്ന പുലിയുടെ ദൃശ്യം പുറത്ത്

ബംഗളൂരു: ബംഗളൂരു നഗരത്തിൽ വീണ്ടും പുലി നോർത്ത് സോൺ സബ് ഡിവിഷനിൽ ആണ് പുലികൾ ഇറങ്ങിയത്. രണ്ട് പുലികൾ നഗരത്തിൽ എത്തിയ വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. പുലികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാമഗൊണ്ടനഹള്ളിയിൽ അപ്പാർട്ട്‌മെന്റിന്റെ പാർക്കിംഗ് ഏരിയയിലാണ് പുലികൾ എത്തിയത്. ഏറെ നേരം അലഞ്ഞ് തിരിഞ്ഞ ശേഷം ഇവിടെ നിന്നും പുലികൾ പോകുകയായിരുന്നു. രാവിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം അറിഞ്ഞത്. ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വനംവകുപ്പ് എത്തി പരിശോധന നടത്തി. ഇതിന് പിന്നാലെ പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പുലികൾക്കായി പ്രദേശത്ത് പരിശോധന തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി 10 മണിയ്ക്ക് ശേഷം ആരും പുറത്തിറങ്ങരുത് എന്നാണ് നിർദ്ദേശം.

റീൽ അല്ല, റിയൽ​’; ക്ലാസ് മുറിയിൽ വിദ്യാർഥിയെ വിവാഹം കഴിച്ച് പ്രഫസർ -അന്വേഷണം പ്രഖ്യാപിച്ച് സർവകലാശാല

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കോളജിൽ പ്രഫസറും വിദ്യാർഥിയും തമ്മിൽ വിവാഹിതരായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വിവാഹത്തിന്റെ ഭാഗമായുള്ള ഹൽദി ആഘോഷത്തിന്റെയും വധൂവരൻമാർ പരസ്പരം മാലയിടുന്നതുമടക്കമുള്ള വിഡിയോ ആണ് പ്രചരിക്കുന്നത്.

കൊൽക്കത്തയിൽ നിന്ന് 150 കി.മി അകലെയുള്ള നദിയയിലെ ഹരിഘട്ട ടെക്നോളജി കോളജിലാണ് വിവാദ സംഭവം. മൗലാന അബുൽ കലാം ആസാദ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ കീഴിലാണ് കോളജ് പ്രവർത്തിക്കുന്നത്. കോളജിലെ ഫിസിയോളജി ഡിപാർട്മെന്റിലെ പ്രഫസർ പായൽ ബാനർജിയാണ് വധുവിന്റെ വേഷത്തിലുള്ളത്.

എന്നാൽ യഥാർഥ വിവാഹമല്ല നടന്നത് എന്നാണ് പായലിന്റെ വിശദീകരണം. അക്കാദമിക പരിശീലനത്തിന്റെ ഭാഗമായുള്ള പരിപാടിയാണ് നടന്നതെന്നും അവർ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കോളജ് അധികൃതർ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം നടത്താതെ നടപടിയെടുക്കാനാകില്ലെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. 

വിഡിയോക്ക് നിരവധിയാളുകൾ പ്രതികരിച്ചിട്ടുണ്ട്. വിദ്യാർഥി പ്രഫസറുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതടക്കം വിഡിയോയിലുണ്ട്. വിവാഹചടങ്ങിന് സാക്ഷികളായി വരന്റെയും വധുവിന്റെയും ഭാഗത്തുനിന്ന് മൂന്ന്പേരാണുണ്ടായിരുന്നത്. 

വർഷങ്ങളായി കോളജിലെ ഫിസിയോളജി അധ്യാപകയാണ് പായൽ. ക്ലാസിൽ വിവാഹത്തെ കുറിച്ച് വിശദീകരിക്കാനായുള്ള വിഡിയോ മാത്രമാണിതെന്നാണ് പ്രഫസർ പറയുന്നത്. ക്ലാസ്റൂമിൽ ചിത്രീകരിച്ച വിഡിയോ ആരോ മനപൂർവം പുറത്തുവിടുകയായിരുന്നുവെന്നും അവർ ആരോപിച്ചു. വിവാദത്തിൽ വരന്റെ വേഷമിട്ട വിദ്യാർഥിയുടെ പ്രതികരണം ലഭിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group