Home Featured ബി.ജെ.പി എം.എല്‍.എയുടെ പേരിലുള്ള കാര്‍ ഇടിച്ചുകയറി രണ്ട് മരണം

ബി.ജെ.പി എം.എല്‍.എയുടെ പേരിലുള്ള കാര്‍ ഇടിച്ചുകയറി രണ്ട് മരണം

ബെംഗളൂരു: ബി.ജെ.പി എം.എല്‍.എയുടെ നെയിംബോര്‍ഡ് പതിച്ച എസ്‌.യു.വി കാര്‍ ബെംഗളൂരുവില്‍ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളില്‍ ഇടിച്ച്‌ രണ്ട് പേര്‍ മരിച്ചു.നാലുപേര്‍ക്ക് പരിക്കേറ്റു.മജീദ് ഖാന്‍, അയപ്പ എന്നീ രണ്ട് സ്‌കൂട്ടര്‍ യാത്രികരാണ് മരിച്ചത്. ഇവരുടെ ദേഹത്തുകൂടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

അപകടത്തില്‍ രണ്ട് കാറുകളും മൂന്ന് ബൈക്കുകളും തകര്‍ന്നതായി പൊലീസ് പറഞ്ഞു.ബി.ജെ.പി എം.എല്‍.എ ഹര്‍ത്തലു ഹാലപ്പയുടെ പേര് പതിച്ച കാറാണ് നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. വാഹനത്തിന്റെ ഡ്രൈവര്‍ മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റോപ്പ് സിഗ്നലില്‍ ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്‌സിലേറ്റര്‍ അമര്‍ത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.എം.എല്‍.എ കാറില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മകള്‍ സുസ്മിത ഹാലപ്പയുടെ ഭര്‍തൃപിതാവ് രാമു സുരേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണതെന്നും പൊലീസ് പറഞ്ഞു.

കിംസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുസ്മിത ഹാലപ്പയെ കൂട്ടിക്കൊണ്ടുപോകാന്‍ പോകുന്നതിനിടെയാണ് അപകടം.

ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റും

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബുധനാഴ്ച ബംഗളൂരുവിലേക്ക് മാറ്റും.അണുബാധ നിയന്ത്രണവിധേയമായതിനാല്‍ കാന്‍സറിന്റെ തുടര്‍ചികിത്സക്കായാണ് ബംഗളൂരുവിലേക്ക് മാറ്റുന്നത്.ബുധനാഴ്ച വൈകിട്ടോടെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് സാധ്യത. പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം.അണുബാധയില്‍ കുറവുണ്ടെന്നും മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും.മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രി വീണ ജോര്‍ജ്, ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറേയും ബന്ധുക്കളേയും കണ്ടിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം സര്‍ക്കാര്‍ സഹായങ്ങളോന്നും ആവശ്യപ്പെട്ടില്ലെന്ന് മന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group