ബെംഗളൂരു : റായ്ചൂരുവിലെ വദലൂരുവിൽ വിഷം കലർന്നതെന്ന് സംശയിക്കുന്ന ഭക്ഷണംകഴിച്ച രണ്ടുകുട്ടികൾ മരിച്ചു. കമൽദിന്നി സ്വദേശികളായ ആരതി (ഏഴ്), പ്രിയങ്ക (ഒമ്പത്) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛൻ മാരുതി, അമ്മ ഹുസേനമ്മ, സഹോദരൻ ലക്കപ്പ, മുത്തച്ഛൻ ലക്ഷ്മണ എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രദേശത്തെ ഇഷ്ടികനിർമാണ കമ്പനിയിലെ തൊഴിലാളികളാണ് മാരുതിയും ഹുസേനമ്മയും.
ശനിയാഴ്ച രാത്രി കുടുംബം ഒന്നിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണത്തിനുശേഷം ഛർദ്ദിയും വയറുവേദയും അനുഭവപ്പെട്ട ഇവരെ സമീപവാസികളാണ് റായ്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് ആരതിയും പ്രിയങ്കയും മരിച്ചത്.
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ ബംഗളൂരുവില്‍ നിന്നെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു
എറണാകുളം പെരുമ്ബാവൂരില്‍ യുവതി മുങ്ങിമരിച്ചു. ചെങ്ങന്നൂർ സ്വദേശിനി ജോമോള്‍ (25) ആണ് പെരിയാറില്‍ മുങ്ങിമരിച്ചത്.സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ബംഗളൂരുവില്‍ നിന്നെത്തിയതായിരുന്നു യുവതി.പെരുമ്ബാവൂരില്‍ പനംകുരുത്തോട്ടം ഭാഗത്ത് പെരിയാറില്‍ ജോമോള്‍ അടക്കമുള്ളവർ കുളിക്കാനിറങ്ങിയതായിരുന്നു. പിന്നാലെ പുഴയില്‍ മുങ്ങിത്താണ ജോമോളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.