കേരളത്തില്‍നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന രണ്ടു ട്രെയിനുകള്‍ പുട്ടപർത്തിയിലേക്ക് നീട്ടാൻ നിർദേശം.ആഴ്ചയില്‍ മൂന്നുദിവസം സര്‍വീസ് നടത്തുന്ന എറണാകുളം-എസ്.എം.വി.ടി. എക്‌സ്‌പ്രസ് (12683/12684), ആഴ്ചയില്‍ രണ്ടുദിവസമുള്ള കൊച്ചുവേളി-എസ്.എം.വി.ടി. എക്‌സ്‌പ്രസ് (16319/16320) എന്നിവ ശ്രീ സത്യസായി പ്രശാന്തി നിലയം സ്റ്റേഷനിലേക്ക് (എസ്.എസ്.പി.എൻ.) നീട്ടാനാണ് നിർദേശം നല്‍കിയത്.എസ്.എം.വി.ടി. ടെർമിനലിലെ തിരക്ക് കുറയ്‌ക്കുന്നതിനുവേണ്ടിയാണ് ട്രെയിനുകള്‍ നീട്ടാൻ റെയില്‍വേ ബെംഗളൂരു ഡിവിഷൻ ദക്ഷിണ പശ്ചിമ റെയില്‍വേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേക്ക് നിർദേശം നല്‍കിയത്.
എസ്.എം.വി.ടി. ടെർമിനലില്‍ ഏഴു പ്ലാറ്റ്‌ഫോമുകള്‍ മാത്രമാണുള്ളത്. എസ്.എം.വി.ടിയില്‍ എത്തിചേരുന്ന ട്രെയിനുകളുടെ തിരക്ക് കൂടുതലാണെന്നും ഇതില്‍ ചിലത് മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റുന്നത് തിരക്ക് ഒഴിവാക്കുന്നതിന് ഗുണം ചെയ്യുമെന്നുമാണ് അധികൃതർ വിലയിരുത്തുന്നത്. അതേസമയം നീട്ടുന്നകാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല
കാറിന് മുകളില്‍ കയറിയിരുന്ന് നടത്തിയ സാഹസിക യാത്ര ; ദൃശ്യങ്ങള്‍ പകര്‍ത്തിയ കുടുംബത്തെ ഭീഷണിപ്പെടുത്തി
മുന്നാറിൽ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിലുണ്ടായിരുന്ന യുവാവ് കാറിന് മുകളില്‍ കയറിയിരുന്ന് നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്.കോതമംഗലത്തിനും അടിമാലിക്കും ഇടയിലുള്ള ഊന്നുകലിനു സമീപമായിരുന്നു സംഭവം. തൊട്ടുപിന്നിലെ കാറില്‍ വരികയായിരുന്ന ആലുവ സ്വദേശി സുജിത്തും സുഹൃത്തും രണ്ട് പേരുടെയും കുടുംബാംഗങ്ങളുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മുകളിലിരിക്കുന്ന യുവാവിനെയും വഹിച്ചുകൊണ്ട് കാര്‍ നല്ല വേഗത്തിലാണ് സഞ്ചരിച്ചിരുന്നതും.അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായതിനെ തുടര്‍ന്ന് സുജിത്തും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടന്ന് തടഞ്ഞു നിര്‍ത്തി.
പിന്നാലെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങള്‍ മായ്ച് കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നതിനാല്‍ വാഹനത്തിന്റെ ഗ്ലാസ് തുറക്കാന്‍ സുജിത്തും സംഘവും തയ്യാറായില്ല.പിന്നെയും മുന്നോട്ട് നീങ്ങിയതോടെ വീണ്ടും ഭീഷണിപ്പെടുത്താനും പിന്തുടരാനും തുടങ്ങി. ഇതോടെ കാര്‍ ഊന്നുകല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. അവിടെ പൊലീസുകാര്‍ പുറത്തേക്ക് ഇറങ്ങി വന്നതോടെ കാറുമായി യുവാക്കള്‍ മുങ്ങി. സുജിത്തും സുഹൃത്തുക്കളും ഊന്നുകല്‍ പൊലീസ് സ്റ്റേഷനിലും മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.