ഹാവേരി: ഹാവേരി ജില്ലയിലെ റാണെബന്നൂര്‍ താലൂക്കിലെ നന്ദിഹള്ളി ഗ്രാമത്തില്‍ രണ്ട് ദളിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ടു.ഇരു വീടുകളിലുമായി ഉറങ്ങുകയായിരുന്ന 12 കുടുംബാംഗങ്ങള്‍ പുക ഉയരുന്നത് കണ്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവര്‍ വിവിധ ഗ്രാമങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍.ശനിയാഴ്ച വൈകുന്നേരം ഗ്രാമത്തിലെ ദലിത് കോളനിയിലൂടെ ഗ്രാമമേളയുടെ ഭാഗമായി ഘോഷയാത്ര കടന്നുപോകുമ്ബോഴാണ് പ്രശ്‌നം ആരംഭിച്ചതെന്ന് പറയുന്നു.
ദളിത് വിഭാഗത്തില്‍പ്പെട്ട ചില യുവാക്കളും കുട്ടികളും ജാഥയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ദലിതര്‍ ഘോഷയാത്രയില്‍ പങ്കെടുത്തതിനെ ഒരു വിഭാഗം ഗ്രാമീണര്‍ എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതാണ് വീടിനു തീയിടുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഷിഗവ്വി ജില്ലയിലാണ് സംഭവം. 1989ലെ എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കയാണെന്ന് പൊലീസ് പറഞ്ഞു. അക്രമികളെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘം രൂപവല്‍കരിച്ചിരിക്കയാണ്. ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.
വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധിയും, ആര്‍ത്തവാവധിയും; ഉത്തരവുമായി കേരള സര്‍വകലാശാല
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി.ഉത്തരവ് കേരള സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകള്‍ക്കടക്കം ബാധകമായിരിക്കും. ആറ് മാസം വരെ പ്രസവാവധിയെടുക്കാം അതിനുശേഷം വീണ്ടും അഡ്മിഷന്‍ എടുക്കാതെ തന്നെ കോളേജില്‍ പഠനം തുടരാമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന് സര്‍വകലാശാലയുടെ പ്രത്യോക അനുമതി ആവശ്യമില്ല. മറിച്ച് മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് തന്നെ വിദ്യാര്‍ത്ഥിനിക്ക് തുടര്‍പഠനം നടത്താനുള്ള അനുമതി നല്‍കാം.
ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധന, ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചിരുന്നു.അതേസമയം, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ഇവ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിച്ചതെന്നായിരുന്നു മന്ത്രി പറഞ്ഞത്