ഔറംഗബാദ്: കാമുകന് വേണ്ടി രണ്ട് പെൺകുട്ടികൾ ബസ് സ്റ്റാൻഡിൽ ആളുകൾ നോക്കി നിൽക്കെ തമ്മില് തല്ലി. പതിനേഴ് വയസുള്ള രണ്ട് പെൺകുട്ടികളാണ് യുവാവിന് വേണ്ടി ബസ് സ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. മഹാരാഷ്ട്രയിലെ ഔറംഗബാദിനടുത്തെ പൈത്താൻ ജില്ലയിലാണ് സംഭവമുണ്ടായത്. പെൺകുട്ടികൾ തമ്മിലുള്ള അടി അതിരുവിട്ടതോടെ ഭയന്ന കാമുകൻ തന്ത്രപരമായി മുങ്ങിയെന്നും പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് പൈത്താനിലെ ബസ് സ്റ്റാൻഡിൽ അടി നടന്നതെന്ന് പൊലീസ് പറഞ്ഞു. തിരക്കേറിയ സമയത്താണ് സംഘട്ടനം നടന്നത്. പെൺകുട്ടികളിലൊരാളാണ് യുവാവുമൊത്ത് ആദ്യം ബസ് സ്റ്റാൻഡിലെത്തിയത്. ഇതേസമയം, മറ്റേ പെൺകുട്ടിയും സ്റ്റാൻഡിൽ എത്തി. കാമുകൻ വേറെ പെൺകുട്ടിക്കൊപ്പം നിൽക്കുന്നത് കണ്ടതോടെ പെൺകുട്ടിയുടെ നിയന്ത്രണം വിട്ടു. ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരേ സമയം കാമുകൻ മറ്റൊരു പെൺകുട്ടിയെയും പ്രണയിക്കുന്നുണ്ടെന്ന് പെൺകുട്ടി അറിയുന്നത്. ഇതോടെ ഈ പെൺകുട്ടി പ്രകോപിതയായി. യുവാവിന് വേണ്ടിയുള്ള രണ്ടുപേരുടെയും അവകാശവാദം വാക്കേറ്റത്തിലെത്തി.

വാക്കുതർക്കത്തിൽ തുടങ്ങിയ പ്രശ്നം ഒടുവിൽ പൊരിഞ്ഞ അടിയിലാണ് അവസാനിച്ചത്. ആദ്യം ഇരുവരെയും നിയന്ത്രിക്കാൻ കാമുകൻ ശ്രമിച്ചെങ്കിലും അടി മൂത്തതോടെ തന്ത്രപരമായി സ്ഥലംവിട്ടു. പൊലീസുകാരെത്തിയാണ് സംഘർഷമവസാനിപ്പിച്ചത്. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രശ്നം പരിഹരിക്കാൻ പൊലീസ് വീട്ടുകാരെയും വിളിച്ചുവരുത്തി. കൗൺസിലിംഗ് നൽകിയതിന് ശേഷമാണ് പെൺകുട്ടികളെ വീട്ടിലേക്ക് അയച്ചത്.
കുറച്ച് ദിവസം മുമ്പ് ജയ്പൂരിൽ നിന്ന് ഒരു പെൺകുട്ടിക്ക് വേണ്ടി രണ്ട് ആൺകുട്ടികൾ തമ്മിൽ വഴക്കിട്ട സംഭവമുണ്ടായിരുന്നു. പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ കാമുകന്മാർ ഏറ്റുമുട്ടി. പരാതിയെ തുടർന്ന് പോലീസ് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഒത്തുതീർപ്പാക്കി. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും വൈറലായി.
വാഹന പുക പരിശോധന നിരക്കുകള്‍ കൂട്ടി; സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു
തിരുവനന്തപുരം: വാഹനങ്ങളുടെ പുക മലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ഇരുചക്രവാഹനങ്ങളില്‍ ബി എസ്-6 ന് 100 രൂപയാണ് പുതിയ ഫീസ്.മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോള്‍, സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ ഫീസ്.
ബി എസ് 3 വരെ വര്‍ധനയില്ല. ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി എസ് 4, ബി എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപയാണ് (ഒരു വര്‍ഷം) ഫീസ്. പഴയനിരക്ക് 150 ആയിരുന്നു.
ബി എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബിഎസ്- 4 വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ടാകും.
ബി എസ്-6ല്‍ പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരു വര്‍ഷത്തെ കാലാവധി ലഭിക്കും. ടെസ്റ്റിങ് സെന്ററുകള്‍ക്ക് വിവിധ ഏജന്‍സികള്‍ നല്‍കുന്ന കാലിബറേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി നീട്ടിയിട്ടുണ്ട്.