കാഴ്‌ചവെല്ലുവിളികളുള്ള 2 പേർ മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലെ തിരക്കിനിടെ ട്രാക്കിൽ വീണു. ഇതോടെ ഗ്രീൻ ലൈനിൽ 10 മിനിറ്റ് ട്രെയിൻ സർവീസ് തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.13നാണ് സംഭവം. ജയനഗർ സ്റ്റേഷനിൽ നിന്ന് അത്തിഗുപ്പെയിലേക്കു പോകുന്നതിനായി മജസ്റ്റിക് സ്റ്റേഷനിലെത്തിയ 3 അംഗ സംഘത്തിലെ 2 പേരാണ് അപകടത്തിൽപെട്ടത്. ജീവനക്കാർ എമർജൻസി ബട്ടൺ ഉപയോഗിച്ച് ട്രാക്കിലെ വൈദ്യുതബന്ധം അടിയന്തരമായി വിഛേദിച്ചു. തുടർന്ന്, മറ്റു യാത്രക്കാർ ഇവരെ ട്രാക്കിൽ നിന്നു രക്ഷപ്പെടുത്തി. ആർക്കും പരുക്കുകളില്ലെന്ന് ബിഎംആർസി അറിയിച്ചു.
ഏതാനും മണിക്കൂറുകള്‍ക്കകം പൊട്ടിത്തെറിക്കും’; രാജ്യ തലസ്ഥാനത്തെ മാളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്
രാജ്യ തലസ്ഥാനത്തെ വിവിധ ഷോപ്പിംഗ് മാളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ചാണക്യ മാള്‍, സെലക്‌ട് സിറ്റിവാക്ക്, ആംബിയൻസ് മാള്‍, ഡിഎല്‍എഫ്, സിനി പോളിസ്, പസഫിക് മാള്‍ തുടങ്ങിയ മാളുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.മാളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്‌ഫോടനം നടക്കുമെന്നുമുള്ള സന്ദേശമായിരുന്നു എല്ലാ മാളുകള്‍ക്കും ലഭിച്ചത്. ഇ-മെയില്‍ വഴിയായിരുന്നു സന്ദേശം.
ഇതോടെ മാള്‍ അധികൃതർ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.ബോംബ് സ്‌ക്വാഡും സ്‌നിഫർ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. നിലവില്‍ ഒരിടത്തും സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
നഗരത്തിലെ പ്രമുഖ മാളുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. ഇതോടെ ആളുകളെ മാളുകളില്‍ നിന്നും ഒഴിപ്പിച്ചു.ആംബിയൻസ് മാളിന് നേരെ ഓഗസ്റ്റ് 17-ാം തീയതിയും ബോംബ് ഭീഷണി ഉയർന്നിരുന്നു. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയുിച്ചു. ഇത്തരത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണികള്‍ എത്തുന്നുണ്ടെന്നും കുറ്റാവളികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.