Home Featured ഇനി ഒരേ സമയം രണ്ടു ഡിഗ്രി കോഴ്സുകൾ പഠിക്കാം; പുതിയ പരിഷ്കാരവുമായി യുജിസി

ഇനി ഒരേ സമയം രണ്ടു ഡിഗ്രി കോഴ്സുകൾ പഠിക്കാം; പുതിയ പരിഷ്കാരവുമായി യുജിസി

ന്യൂഡൽഹി: ഒരേ സമയം രണ്ടു ഫുൾ ടൈം ഡിഗ്രി കോഴ്സുകൾ ഓഫ്ലൈനായി ചെയ്യാൻ വിദ്യാർഥികളെ അനുവദിക്കുമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ.

സർവകലാശാലകളിൽ നിന്നോ വിദ്യാർഥികൾക്ക് ഒരേ സമയം രണ്ടു ഫുൾടൈം ബിരുദ കോഴ്സുകൾ പഠിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തുക. ഇതുസംബന്ധിച്ച് യുജിസി ഉടൻ തന്നെ മാർഗനിർദേശം പുറപ്പെടുവിക്കുമെന്നും ജഗദീഷ് കുമാർ അറിയിച്ചു.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ഒന്നിലധികം വിഷയങ്ങളിൽ ഒരേ സമയം പ്രാവീണ്യം നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

വിദ്യാഭ്യാസ സ്ഥാപനത്തിൽ നേരിട്ട് പോയി പഠിക്കാൻ സാധിക്കുന്ന ഓഫ്ലൈൻ സമ്ബ്രദായത്തിൽ ഒരേ സമയം രണ്ടു ബിരുദ കോഴ്സുകൾ പഠിക്കാൻ കുട്ടികളെ അനുവദിക്കുന്നതാണ് പുതിയ പരിഷ്കാരം

ഒരേ സർവകലാശാല തന്നെ വേണമെന്ന് നിർബന്ധമില്ല. ഇതര സർവകലാശാല കോഴ്സുകളും ചെയ്യാൻ കഴിയുന്ന വിധമാണ് ഇതിന് രൂപം നൽകുക എന്ന് ജഗദീഷ് കുമാർ അറിയിച്ചു.ഓൺലൈൻ രീതിയിലും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുമെന്നും യുജിസി ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group