ബെംഗളൂരു: യാദ്ഗിർ ജില്ലയിൽ വിവാഹമോചനത്തിന് അനുവദിക്കാത്തതിനു ഭാര്യയുടെ 2 ബന്ധുക്കളെ യുവാവ് തീകൊളുത്തി കൊന്നു. ഭാര്യയുടെ പിതാവും സഹോദരനും 80 ശതമാനത്തോളം പൊള്ളലേറ്റു ഗുരുതരാവസ്ഥയിലാണ്.
നാരായൺപുർ സ്വദേശിയായ ശരണപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. 16 വർഷം മുൻപാണ് ശരണപ്പയുടെ വിവാഹം നടന്നത്. ദമ്പതികൾക്കു 2 മക്കളുണ്ട്. കുറച്ചു വർഷങ്ങൾക്കു മുൻപ് അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഭാര്യ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
ബി.എം.ടി.സി.യുടെ പാസ് എടുക്കാൻതിരിച്ചറിയൽ കാർഡ് അത്യാവശ്യമില്ല;KSRTC വിദ്യാർത്ഥികളുടെ ബസ് പാസിന്റെ സാധുത നവംബർ വരെ നീട്ടി
ബെംഗളൂരു : ബി.എം.ടി .സി.യുടെ പ്രതിമാസ പാസ് എടുക്കാൻ ഇനി ബി.എം.ടി.സിയുടെ തിരിച്ചറിയൽ കാർഡ് അത്യാവശ്യമില്ല.ഡ്രൈവിംഗ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്,പാസ്പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നുപയോഗിച്ച് കൊണ്ട് നാളെ മുതൽ പ്രതിമാസ പാസ് എടുക്കാം.
നിലവിൽ പാസ് ലഭിക്കണമെങ്കിൽ 100 രൂപ നൽകി മൂന്നു മാസം വാലിഡിറ്റിയുള്ള ബി.എം.ടി.സി യുടെ പ്രത്യേക തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണമായിരുന്നു.നാളെ മുതൽ ഈ നിർബന്ധമില്ല മാത്രമല്ല.മാസ അവസാനങ്ങളിൽ മാത്രം അടുത്ത മാസത്തേക്കുള്ള പാസ് നൽകിയിരുന്ന സംവിധാനവും ബി.എം.ടി.സി നിർത്തലാക്കുകയാണ്.
ഇനി ഏത് ദിവസവും പ്രതിമാസ പാസ് എടുക്കാം അടുത്ത 30 ദിവസമായിരിക്കും അതിൻറെ കാലാവധി.അതോടൊപ്പം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിഗ്രി, പ്രൊഫഷണൽ, ബിരുദാനന്തര കോഴ്സുകളിലെ വിദ്യാർത്ഥികളുടെ ബസ് പാസിന്റെ സാധുത നവംബർ വരെ നീട്ടിയിട്ടുണ്ട് എന്ന് അറിയിച്ചു.
ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടുന്നതിന് നിശ്ചയിച്ച തുക വിദ്യാർഥികൾ നൽകണമെന്നും തുടർന്ന് യാത്ര ചെയ്യുമ്പോൾ ബസ് പാസിനൊപ്പം രസീതും കാണിക്കണമെന്നും ട്രാൻസ്പോർട്ട് കോർപ്പറേഷൻ വ്യക്തമാക്കി.