Home Featured ബെംഗളൂരുവിൽ രണ്ട് കോവിഡ് മരണംകൂടി: ദിവസേന 5000 പേരെ പരിശോധിക്കും

ബെംഗളൂരുവിൽ രണ്ട് കോവിഡ് മരണംകൂടി: ദിവസേന 5000 പേരെ പരിശോധിക്കും

ബെംഗളൂരു : ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് രണ്ടുപേർകൂടി മരിച്ചതോടെ രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ബുധനാഴ്ച‌ വൈകീട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം. സംസ്ഥാനത്ത് 20 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 92 പേരാണ് ചികിത്സയിലുള്ളത്. 808 സാംപിളുകൾ പരിശോധിച്ചു. 44 വയസുകാരനായ ഒരാൾ ശനിയാഴ്ചയും 76 വയസുകരാനായ മറ്റൊരാൾ ഞായറാഴ്ചയുമാണ് മരിച്ചത്.നേരത്തെ മരിച്ച കോവിഡ് രോഗിയെ ബാധിച്ചത് പുതിയ വകഭേദമായ ജെ.എൻ.1 ആണോയെന്ന കാര്യം ഇനിയും സ്ഥിരീകരിക്കാനായില്ല. ചാമരാജ്പേട്ട് സ്വദേശിയായ 64-കാരൻ വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ച് സ്വകാര്യാശുപത്രിയിൽ മരിച്ചത്.

ഇദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദവും കരൾരോഗവും ശ്വാസംമുട്ടലും ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. സംസ്ഥാനത്ത് ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി വിശദീകരിച്ചു.അതിനിടെ, രോഗവ്യാപനം കർശനമായി തടയുന്നതിന്റെ ഭാഗമായി പ്രതിദിനം കുറഞ്ഞത് അയ്യായിരം പേരെയെങ്കിലും പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.ഇതിന് മാർഗനിർദേശം പുറപ്പെടുവിക്കും.

കഴിഞ്ഞ ദിവസം 1020 പേർക്ക് കോവിഡ് പരിശോധന നടത്തിയെന്നും ഇത് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കാണെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ചയാകുമ്പോഴേക്കും പരിശോധന അയ്യായിരത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.ജെ.എൻ.1 കോവിഡ് വകഭേദം രാജ്യത്ത് 20 പേർക്കാണ് ഇതുവരെ ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുദ്ധരിച്ച് മന്ത്രി അറിയിച്ചു. ഇതിൽ 18 പേർ ഗോവയിലാണ്.

ഭരതീയര്‍ക്ക് സ്വീകാര്യതയേറുന്നു! ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ പ്രവേശനം അനുവദിച്ച്‌ രണ്ട് രാജ്യങ്ങള്‍ കൂടി; ഇനി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാൻ ഇന്ത്യൻ പാസ്പോര്‍ട്ട് മാത്രം മതി

ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടിക നീളുകയാണ്. ഇപ്പോള്‍ ഇറാൻ, കെനിയ എന്നീ രണ്ട് രാജ്യങ്ങള്‍ കൂടി ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ പ്രവേശനം അനുവദിച്ചിരിക്കുകയാണ്.ഇതോടെ ഈ രണ്ട് രാജ്യങ്ങളും സന്ദര്‍ശിക്കുന്നതിന് വിസയ്ക്കായി അപേക്ഷിക്കേണ്ടതില്ല. ഇന്ത്യൻ പാസ്പോര്‍ട്ട് മാത്രം മതിയാകും. അടുത്തിടെ ശ്രീലങ്കയും തായ്‌ലൻഡും മലേഷ്യയും ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം നല്‍കാൻ തീരുമാനിച്ചിരുന്നു. വൈകാതെ വിയറ്റ്നാമും ഈ സേവനം നടപ്പിലാക്കും.2024 ജനുവരി മുതല്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പ്രഖ്യാപിച്ചു. ഇന്ത്യയുള്‍പ്പെടെ 33 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിസ നിബന്ധന ഇറാൻ ഒഴിവാക്കും.

ഇതിലൂടെ വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കാനും ലോകമെമ്ബാടുമുള്ള കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്.ഹെൻലി ആൻഡ് പാര്‍ട്‌ണേഴ്‌സിന്റെ 2023-ലെ പുതിയ പാസ്‌പോര്‍ട്ട് സൂചിക അനുസരിച്ച്‌, ഇന്ത്യൻ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇപ്പോള്‍ വിസ പ്രശ്‌നങ്ങളില്ലാതെ 57 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. വിസ രഹിത യാത്ര, വിസ-ഓണ്‍-അറൈവല്‍ സേവനം, ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷൻ (ഇടിഎ) എന്നിവയുള്ള രാജ്യങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group