മൈസൂരു: ക്ളാസ് മുറിയില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ മാരകായുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. പ്രക്ഷോഭകാരികള്‍ക്കിടയില്‍ കടന്നുകയറി അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. റജബ് (41), അബ്ദുള്‍ മജീദ് (32) എന്നിവരെ ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ സര്‍ക്കാര്‍ കോളേജിനുസമീപത്തുനിന്നാണ് പിടികൂടിയത്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ്പൊലീസ് പറയുന്നു .
പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമീപത്തായി ചുറ്റിക്കറങ്ങുന്ന അഞ്ചംഗ സംഘത്തെക്കണ്ട് സംശയം തോന്നിയ പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.