ബെംഗളുരു : കർണാടകയിലെ ഉഡുപ്പിയിൽ യുവാവിന്‍റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേരെ പൊലീസ് പിടികൂടി. ഉത്തര കന്നഡ സ്വദേശിയായ ഹനുമന്തയ്യയാണ് മരിച്ചത്. പച്ചക്കറി വിൽപ്പനയ്ക്കായി ഉഡുപ്പി മാർക്കറ്റിലെത്തിയതായിരുന്നു ഹനുമന്തയ്യയും രണ്ട് സുഹൃത്തുക്കളും. വണ്ടിയിൽ കിടന്നുറങ്ങിയ ഹനുമന്തയ്യ രാവിലെ എഴുന്നേറ്റില്ലെന്നും മരിച്ച നിലയിലായിരുന്നുവെന്നുമാണ് സുഹൃത്തുക്കൾ നൽകിയ മൊഴി.
ഇതേത്തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പൊലീസ് ഈ മൊഴി മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് ഉഡുപ്പി പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധു കാമുകനൊപ്പം ഒളിച്ചോടി; ബൈക്കില്‍ കയറിയ വധുവിനെ വഴിയിലിറക്കി മുങ്ങി കാമുകന്‍; ഒടുവില്‍..
വിവാഹ ശേഷം വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധു കാമുകനൊപ്പം ഒളിച്ചോടി. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിനു മുന്നേ വരനെ ഉപേക്ഷിച്ചു കാമുകനൊപ്പം കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു വധു.ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.വ്യാഴാഴ്ച വിവാഹ ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ കാര്‍ നിര്‍ത്തിച്ച വധു കാമുകനൊപ്പം ബൈക്കില്‍ ഓടിപ്പോകുകയായിരുന്നു.
യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച് വധു വാഹനം നിര്‍ത്താന്‍ വരനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറങ്ങിയ വധു ആ വഴി ബൈക്കുമായി എത്തിയ കാമുകനൊപ്പം കടന്നു കളഞ്ഞു.വധു മറ്റൊരാളോടൊപ്പം പോകുന്നത് കണ്ട് വരന്‍ ഉറക്കെ നിലവിളിച്ചതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി. വരനും കൂട്ടരും ചേര്‍ന്ന് ഇവരെ പിന്തുടര്‍ന്നു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വധുവിനെ നടുറോഡില്‍ ഉപേക്ഷിച്ച് കാമുകന്‍ ഓടി രക്ഷപ്പെട്ടു.
ഇരുവരും ചേര്‍ന്ന് ആഗ്രയിലേക്ക് ഒളിച്ചോടി പോകാനാണ് ശ്രമം നടത്തിയത്.നിലവില്‍, നവദമ്ബതികളായ വധൂവരന്മാരും അവരുടെ ബന്ധുക്കളും ഉത്തര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ പരസ്പര ധാരണയിലെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.